കാല്‍മുട്ട് ശാസ്ത്രക്രിയയിലും നടപടിക്രമങ്ങളും വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ സമ്മേളനത്തില്‍ ചര്‍ച്ച വിഷയമായി. ആഗോള വിദഗ്ദ്ധരും ഇന്ത്യയിലെ 200 ലേറെ ഓര്‍ത്തോപീഡിക് സര്‍ജന്മാരും പരിപാടിയില്‍ പങ്കെടുത്തു.
കൊച്ചി: ഓര്‍ത്തോപീഡിക് സാങ്കേതികവിദ്യയില്‍ നൂതനാശയങ്ങള്‍ മുന്നോട്ടു വെച്ച് അവന്റ് ഓര്‍ത്തോപീഡിക്‌സ് സമ്മിറ്റ് ഡോ. ജോര്‍ജ് ജേക്കബ്, ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. വിനയ് ചാക്കോ, ഡോ. എബിന്റഹ്മാന്‍, ഡോ. ജൂലിയോചാക്കോ എന്നിവരുടെ നേതൃത്വല്‍ നടന്ന അവന്റ് ഓര്‍ത്തോപീഡിക്‌സ് സ്‌െ്രെടഡ് 2025 എന്ന പേരില്‍ കൊച്ചിയില്‍ രണ്ട് ദിവസത്തെ സാങ്കേതിക സെഷന്‍ സംഘടിപ്പിച്ചു.കാല്‍മുട്ട് ശാസ്ത്രക്രിയയിലും നടപടിക്രമങ്ങളും വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ സമ്മേളനത്തില്‍ ചര്‍ച്ച വിഷയമായി. ആഗോള വിദഗ്ദ്ധരും ഇന്ത്യയിലെ 200 ലേറെ ഓര്‍ത്തോപീഡിക് സര്‍ജന്മാരും പരിപാടിയില്‍ പങ്കെടുത്തു.
അവന്റ് ഓര്‍ത്തോപീഡിക്‌സ് സ്ഥാപകരായ ഡോ. ജോര്‍ജ് ജേക്കബ്, ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. ബ്രെറ്റ്ഫ്രിറ്റ്ഷ് (ഓസ്‌ട്രേലിയ), ഡോ. ഗിയാന്‍ സാല്‍സ്മാന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡോ. നോറിമാസ നകാമുറ, ഡോ. കസുനോരി ഷിമോമുറ (ജപ്പാന്‍) എന്നിവരുടെ സാങ്കേതിക പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവ സമ്മിറ്റിന്റെ ഭാഗമായിരുന്നു.ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച ആര്‍ത്രെക്‌സ് സിനെര്‍ജി വിഷന്‍ 4 കെ എച്ച് ഡി ആര്‍സീവിധാനത്തിന്റെ സാങ്കേതിക മേന്മയും ഡെമോയും സെമിനാറില്‍ വിശദീകരിച്ചു. ശസ്ത്രക്രിയകളില്‍വ്യക്തതയും കാര്യക്ഷമതയും നല്‍കുന്ന ഈ സംവിധാനം മെച്ചപ്പെട്ട ശസ്ത്രക്രിയാഫലങ്ങളും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാന്‍ സഹായിക്കും. ഈ നൂതന സംവിധാനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കാനായി ശസ്ത്രക്രിയാവിദഗ്ധര്‍ക്ക് തത്സമയപ്രദര്‍ശനവും ഒരുക്കിയിരുന്നു.