ആക്സിസ് ബാങ്ക് തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പിലാണ് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണമടച്ച് മറ്റു ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ അവസരമൊരുക്കുന്നത്.
കൊച്ചി: ആക്സിസ് ബാങ്കിനു പുറത്തുള്ള അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സ്ഥിര നിക്ഷേപം ആരംഭിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കി ആക്സിസ് ബാങ്ക്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പിലാണ് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണമടച്ച് മറ്റു ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ അവസരമൊരുക്കുന്നത്.
അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തിയുള്ള പുതുതലമുറ സംവിധാനം അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണ് ആക്സിസ് ബാങ്കെന്ന് ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ആന്റ് ട്രാന്സ്ഫോര്മേഷന് വിഭാഗം മേധാവിയും പ്രസിഡന്റുമായ സമീര്‍ ഷെട്ടി പറഞ്ഞു. ബുദ്ധിമുട്ടുകളില്ലാത്ത ബാങ്കിങ് സേവനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭ്യമാകുക. സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ഒരു അക്കൗണ്ടില്‍ നിന്നു മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റേണ്ട ആവശ്യവും ഇതിലൂടെ ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.