13ാമത് ബാച്ചിന്റെയും പുതിയ സ്റ്റുഡിയോയുടെയും ഉദ്ഘാടനം എഫ്എസിടി ഫിനാന്‍സ് ഡയറക്ടര്‍ എസ്. ശക്തിമണി നിര്‍വ്വഹിച്ചു
കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) ലെ 13ാമത് ബാച്ചിന്റെയും പുതിയ സ്റ്റുഡിയോയുടെയും ഉദ്ഘാടനം വൈറ്റിലയിലെ സില്‍വര്‍ ഐലന്റ് ക്യാംപസില്‍ നടന്ന യോഗത്തില്‍ എഫ്എസിടി ഫിനാന്‍സ് ഡയറക്ടര്‍ എസ്. ശക്തിമണി നിര്‍വ്വഹിച്ചു. ആസാദ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് പോള്‍സണ്‍, ആസാദി സിഇഒ അമ്മു സന്തോഷ്, പ്രിന്‍സിപ്പാള്‍ പ്രൊഫ. ബാല്‍ശങ്കര്‍ ഗാര്‍ഗേഡ്, അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ക്കിടെക്റ്റ് സുസ്മിത പൈ, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ കുക്കു ജോസഫ്, ഷിബിലി അലി തുടങ്ങിയവര്‍ സംസാരിച്ചു.

