ബദാം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണ പഠനം

ദിവസേന ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ഹൃദയാരോഗ്യം, ഭാരം നിയന്ത്രിക്കല്‍ എന്നിവയെ പിന്തുണയ്ക്കുമെന്ന് വിദഗ്ധര്‍ കണ്ടെത്തി.
കൊച്ചി: ദിവസവും ബദാം കഴിക്കുന്നത് കാര്‍ഡിയോമെറ്റബോളിക് ആരോഗ്യത്തിന് അര്‍ഥവത്തായ ഗുണങ്ങളുണ്ടാക്കുമെന്ന് പുതിയ പിയര്‍റിവ്യൂഡ് പ്രസിദ്ധീകരണത്തില്‍ ലോകത്തിലെ പ്രമുഖ ആരോഗ്യപോഷകാഹാര വിദഗ്ധരുടെ നിഗമനം. ബദാം, കാര്‍ഡിയോമെറ്റബോളിക് ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് പതിനൊന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ചേര്‍ന്ന് പഠനം നടത്തിയത്. ദിവസേന ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ഹൃദയാരോഗ്യം, ഭാരം നിയന്ത്രിക്കല്‍ എന്നിവയെ പിന്തുണയ്ക്കുമെന്ന് വിദഗ്ധര്‍ കണ്ടെത്തി.

ബദാമിന്റെ ഉയര്‍ന്ന ഉപഭോഗം (കുറഞ്ഞത് പ്രതിദിനം രണ്ണെണ്ണം) ചിലരില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ ധനസഹായത്തോടെയുള്ള ഗവേഷണ റിപ്പോര്‍ട്ട് കറന്റ് ഡെവലപ്‌മെന്റ്‌സ് ഇന്‍ ന്യൂട്രീഷനിലാണ് പ്രസിദ്ധീകരിച്ചത്. കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ ലോകമെമ്പാടും വര്‍ധിച്ചുവരികയാണെന്നും, മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ബദാമിന്റെ പങ്ക് പര്യവേക്ഷണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രബന്ധത്തിന്റെ സഹരചയിതാവും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസറും ലോകത്തെ മുന്‍നിര പോഷകാഹാര വിദഗ്ധനുമായ ഡോ.ആദം ഡ്രൂണോവ്‌സ്‌കി പറഞ്ഞു. ഡോ.അനൂപ് മിശ്ര, ഡോ.സീമ ഗുലാത്തി തുടങ്ങിയവരും ഗവേഷണത്തില്‍ പങ്കാളികളായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു