ബിമ എഎസ്ബിഎ സൗകര്യവുമായി ബജാജ് അലയന്‍സ് ലൈഫ്

പോളിസി ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) നീക്കങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സൗകര്യമെന്ന് ബജാജ് അലയന്‍സ് ലൈഫിന്റെ എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ്, ബ്ലോക്ക്ഡ് എമൗണ്ട് സൗകര്യത്തിലൂടെയുള്ള ബിമ (ബിമഎഎസ്ബിഎ) സംവിധാനം ആരംഭിക്കുന്നു.പ്രവര്‍ത്തനം എളുപ്പമാക്കുക, പോളിസി ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സുതാര്യതയും ഉറപ്പാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ് പ്രക്രിയ ലളിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) നീക്കങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ സൗകര്യമെന്ന് ബജാജ് അലയന്‍സ് ലൈഫിന്റെ എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

പ്രീമിയം അടയ്ക്കുന്നത് കൂടുതല്‍ സുഗമവും ഉപഭോക്തൃ സൗഹൃദമാക്കുന്നതില്‍ ബിമഎഎസ്ബിഎ ഒരു സുപ്രധാന മുന്നേറ്റമാണ്. ഈ ഐആര്‍ഡിഎഐ സംവിധാനത്തിന് കീഴില്‍ പോളിസി ഉടമകള്‍ക്ക് യുപിഐയുടെ ഒറ്റത്തവണ മാന്‍ഡേറ്റ് (ഒടിഎം) തിരഞ്ഞെടുക്കാനും യുപിഐ വഴി അവരുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു നിശ്ചിത തുക (രണ്ട് ലക്ഷം രൂപ വരെ) ബ്ലോക്ക് ചെയ്യാനും സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനി അണ്ടററൈറ്റിംഗ് പ്രക്രിയ പൂര്‍ത്തിയാക്കി പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ ഈ തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുകയുള്ളു.

14 ദിവസത്തിനുള്ളില്‍ അപേക്ഷ പ്രോസസ്സ് ചെയ്തില്ലെങ്കിലോ നിര്‍ദ്ദേശം സ്വീകരിക്കാതിരിക്കുകയോ ആയാല്‍ ബ്ലോക്ക് ചെയ്ത തുക ഉപഭോക്താവിന് തിരികെ നല്‍കും. പോളിസി ഇഷ്യൂ ചെയ്യുന്നത് സ്ഥിരീകരിക്കുന്നതുവരെ പോളിസി വാങ്ങുന്നയാളുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കുകയും അതിന് പലിശ ലഭിക്കുകയും ചെയ്യും. ബജാജ് അലയന്‍സ് ലൈഫിന്റെ പേയ്‌മെന്റ് പങ്കാളികളുമായി ചേര്‍ന്ന്പദ്ധതിക്ക് ഇതിനകം തുടക്കമിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love