തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തിന്റെ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്കുന്നതാണീ പദ്ധതിയെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് യൂണിറ്റ് ലിങ്ക്ഡ്, പങ്കാളിതര, വ്യക്തിഗത പെന്ഷന് പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പെന്ഷന് അവതരിപ്പിച്ചു. തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണത്തിന്റെ നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്കുന്നതാണീ പദ്ധതിയെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. ജീവിത കാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഉറപ്പായ വരുമാനം, റിട്ടയര്‍മെന്റ് വര്‍ഷങ്ങളില്‍ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനായുള്ള പിന്തുണ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാനാവുന്ന റിട്ടയര്‍മെന്റ് സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.
അടുത്തിടെ അവതരിപ്പിച്ച ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 200 ആല്‍ഫ 30 ഇന്‍ഡക്സ് പെന്ഷന് പദ്ധതിയുമായാണ് ഇതിനെ ബന്ധിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളും സാമ്പത്തികമായി സുരക്ഷിതമായ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യാന്‍ വ്യക്തികളെ സഹായിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളുമാണ് ഇതിനുള്ളത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നഷ്ടസാധ്യത നേരിടാനുള്ള കഴിവനുസരിച്ച് തെരഞ്ഞെടുക്കാനാവുന്ന അഞ്ച് പദ്ധതി വിഭാഗങ്ങളാണ് ഇവിടെയുള്ളത്.വെറും പത്തു വര്‍ഷത്തില്‍ ആരംഭിക്കുന്ന പോളിസി കാലാവധി, 45 വയസ് എന്ന കുറഞ്ഞ പ്രായത്തില്‍ തന്നെ ആനുകൂല്യങ്ങള്‍ ആരംഭിക്കുന്നു തുടങ്ങിയ ശക്തമായ സവിശേഷതകളാണ് ഈ പദ്ധതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.