കമ്പനിയുടെ പങ്കാളിത്ത പോളിസികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള 11.71 ലക്ഷം പേര്‍ക്ക് ഈ ബോണസ് നേട്ടമാകും.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് 1833 കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള 11.71 ലക്ഷം പേര്‍ക്ക് ഈ ബോണസ് നേട്ടമാകും. കഴിഞ്ഞ 24 വര്‍ഷങ്ങളായി ബജാജ് അലയന്‍സ് ലൈഫ് തുടര്‍ച്ചയായി ബോണസ് പ്രഖ്യാപിക്കുന്ന ചരിത്രം തുടരുകയാണ്. 2025 മാര്‍ച്ച് 31ന് പ്രാബല്യത്തിലുള്ള പങ്കാളിത്ത പോളിസികളിലാണ് ബോണസ് ബാധകമാകുക.
തങ്ങളുടെ ശക്തമായ സാമ്പത്തിക അടിത്തറയും മികച്ച നിക്ഷേപ തന്ത്രങ്ങളുമാണ് ബോണസ് പ്രഖ്യാപനത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു.
പോളിസി കാലാവധി പൂര്‍ത്തിയാക്കുന്ന വേളയിലോ ഇതില്‍ നിന്നു പുറത്തു പോകുന്ന വേളയിലോ ആയിരിക്കും ഓരോ സാമ്പത്തിക വര്‍ഷവും പ്രഖ്യാപിക്കുന്ന ബോണസ് വിതരണം ചെയ്യുക. ഇതിനു പുറമെ ക്യാഷ് ബോണസുകള്‍ പോളിസി വാര്‍ഷികത്തിലോ പോളിസി നിബന്ധനകള്‍ക്ക് അനുസരിച്ചോ വിതരണം ചെയ്യും.