എറണാകുളത്ത് ‘ബാലി ദ്വീപ് ‘

ഫോട്ടോ ആശയം മനസിലുള്ളവര്‍ക്ക് ജലാശയത്തിനു നടുവിലെ ഊഞ്ഞാലും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൊച്ചി: ബാലി ദ്വീപിന്റെ പശ്ചാത്തലത്തില്‍ ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ആന്റിലിയ ബാലീ ദ്വീപിലെ കൗതുക കാഴ്ചകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്നു. പ്രവേശന കവാടം മുതല്‍ ഒട്ടേറെ സെല്‍ഫി / ഫോട്ടോ പോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും മറ്റും സ്ഥിരമായി ഫോട്ടോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഫോട്ടോ ഷൂട്ടിനായി നിരവധി പോയിന്റുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫോട്ടോ ആശയം മനസിലുള്ളവര്‍ക്ക് ജലാശയത്തിനു നടുവിലെ ഊഞ്ഞാലും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കാനുള്ള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാനും അവയെ തൊട്ടുനോക്കാനുമൊക്കെ കുട്ടികളുടെ തിരക്കാണിവിടെ.

ജലാശയങ്ങള്‍ക്ക് നടുവില്‍ ഒരുക്കിയിട്ടുള്ള കോഫി ബൂത്തിലിരുന്ന് ചായ കുടിക്കാം, മീനുകളെയും കാണാം. പല വര്‍ണങ്ങളിലുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നത് കാണാന്‍ തിരക്കോട് തിരക്കാണ്. ബാലി ദ്വീപിലെ മായക്കാഴ്ചകള്‍ കഴിഞ്ഞാല്‍ കടലിനടിയിലൂടെ നടന്ന അപൂര്‍വയിനം മതസായങ്ങളെ കാണാം. പിരാന അടക്കമുള്ള മത്സ്യങ്ങളുടെ അപൂര്‍വ ശേഖരം ഇവിടെയുണ്ട്. പത്ത് ലക്ഷം രൂപ വരെ വില വരുന്ന മത്സ്യങ്ങളെ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്ക്വേറിയത്തില്‍ കാണാം. മത്സ്യങ്ങളുടെ മായിക ലോകത്ത് നിന്ന് നേരെ ചെന്നാല്‍ കുട്ടികള്‍ക്കായി മീന്‍ പിടുത്ത മത്സരവും ഉണ്ട്. അന്‍പത് രൂപ നല്‍കിയാല്‍ ഒരു ചെറിയ ബക്കറ്റും വലയും നല്‍കും. കുട്ടികള്‍ക്ക് വെള്ളത്തിലിറങ്ങി മീന്‍ പിടിക്കാം. മൂന്ന് മിനിറ്റിനുള്ളില്‍ മീന്‍ പിടിച്ചാല്‍ സമ്മാനവും ലഭിക്കും. ഓണത്തിന് ആവശ്യമായ സാധനങ്ങളുടെ വിപുലമായ ഷേക്ഗരവും ഇവിടെയുണ്ട്. അടുക്കള ഉപകരണങ്ങള്‍ മുതല്‍ കുത്തമ്പിള്ളി കൈത്തറിയുടെ സ്റ്റാള്‍ വരെ ഇവിടെയുണ്ട്. വിവിധയിനം അച്ചാറുകള്‍, ഗിഫ്റ്റ് ഷോപ്പ്, തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഫാമിലി ഗെയിം സോണ്‍, കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പായസമേളയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു