ഫെഡറല്‍ ബാങ്ക് ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ മനോജ് ഫഡ്‌നിസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റേയും ഓഡിറ്റിംഗ് ആന്റ് അഷ്വറന്‍സ് സ്റ്റാന്റേഡ്‌സ് ബോര്‍ഡിന്റേയും നേതൃത്വത്തില്‍ ബാങ്ക് ബ്രാഞ്ച് ഓഡിറ്റില്‍ ഏകദിന സെമിനാര്‍ നടത്തി. ഫെഡറല്‍ ബാങ്ക് ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റുമായ മനോജ് ഫഡ്‌നിസ് ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും അപകട സാധ്യതകള്‍ ലഘൂകരിക്കുകയും പങ്കാളികള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്യുമെന്ന് മനോജ് ഫഡ്‌നിസ് പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ബിസിനസുകള്‍ മികച്ചതും ചടുലവുമാണെന്ന് ഉറപ്പാക്കുന്നതില്‍ നിര്‍ണായ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുകയും ശക്തമായ ചട്ടക്കൂടുകള്‍ നടപ്പിലാക്കുകയും സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സങ്കീര്‍ണതകളെ ഫലപ്രദമായി മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. എസ് ഐ ആര്‍ സി സെക്രട്ടറി ദീപ വര്‍ഗ്ഗീസ്, ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ആനന്ദ് എ എസ്, സെക്രട്ടറി രൂപേഷ് രാജഗോപാല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ സെഷനില്‍ പി എം വീരമണി, വിവേക് നെവാടിയ കൊല്‍ക്കത്ത എന്നിവര്‍ സംസാരിച്ചു.