വാനില, ബെര്‍ഗാമോട്ട് സുഗന്ധവ്യഞ്ജനം, പാച്ചൗളി മസ്‌ക് എന്നിവ നോയറിന്റെ ക്ലാസിക് തീവ്രതയുമായി സംയോജിപ്പിക്കുന്നതാണ് ഈ അത്യാധുനിക സുഗന്ധദ്രവ്യ ശേഖരമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ബാത്ത് ആന്റ് ബോഡി വര്‍ക്ക്‌സ്, പുരുഷന്മാര്‍ക്കുള്ള പുതിയ സുഗന്ധദ്രവ്യ ശേഖരമായ വാനില നോയര്‍ പുറത്തിറക്കി. വാനില, ബെര്‍ഗാമോട്ട് സുഗന്ധവ്യഞ്ജനം, പാച്ചൗളി മസ്‌ക് എന്നിവ നോയറിന്റെ ക്ലാസിക് തീവ്രതയുമായി സംയോജിപ്പിക്കുന്നതാണ് ഈ അത്യാധുനിക സുഗന്ധദ്രവ്യ ശേഖരമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പുതുമയുള്ളതും എന്നാല്‍ ആശ്വാസകരവുമായ അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബോഡി വാഷ്, ബോഡി സ്‌പ്രേ, ബോഡി ക്രീം, കൊളോണ്‍ എന്നിവ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ബാത്ത് ആന്റ് ബോഡി വര്‍ക്ക്‌സ് സ്‌റ്റോറുകളിലും ഓണ്‍ലൈനിലും വാനില നോയര്‍ ശേഖരം ലഭ്യമാണ്. ബോഡി സ്‌പ്രേയ്ക്ക് 1,899 മുതലും കൊളോണിന് ?4,999 വരെയും വിലയുണ്ട്

