ഭവന്‍സ് മുന്‍ഷി വിദ്യാശ്രം : രജതജൂബിലിയുടെ നിറവില്‍ 

മുംബൈയിലെ ഭാരതീയ വിദ്യാഭവന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ ജഗദീഷ് ലഖാനി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 25 വര്‍ഷം പൂര്‍ത്തിയയാക്കിയതിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശിപ്പിച്ചു.
കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഭാരതീയ വിദ്യാഭവന്‍
കൊച്ചി കേന്ദ്രയുടെ കീഴിലുള്ള  തൃപ്പൂണിത്തുറ ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക്  വിദ്യാലയാങ്കണത്തിലെ ലീലാവതി മുന്‍ഷി സഭാഗൃഹത്തില്‍
തിരിതെളിഞ്ഞു.മുംബൈയിലെ ഭാരതീയ വിദ്യാഭവന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ ജഗദീഷ് ലഖാനി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 25 വര്‍ഷം പൂര്‍ത്തിയയാക്കിയതിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശിപ്പിച്ചു. മുന്‍ഷിജിയുടെ ആദര്‍ശങ്ങള്‍ ഭവന്‍സ് വിദ്യാശ്രമത്തിന്റെ വളര്‍ച്ചക്ക് കരുതലായി എന്നും
വിദ്യാലയം പുരോഗതിയിലേക്ക് കുതിക്കുമെന്ന് ജഗദീഷ് ലഖാനി   ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഇരുപത്തിയഞ്ച് വര്‍ഷം എന്നത് ചെറിയ കാലയളവല്ലെന്നും, ഇനിയുള്ള വിദ്യാലയത്തിന്റെ പ്രയാണം പുരോഗമനപരമാകട്ടെയെന്നും ചടങ്ങില്‍ പങ്കെടുത്ത പിറവം എം.എല്‍.എ അനൂപ് ജേക്കബ് പറഞ്ഞു.ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ സി.എ. വേണുഗോപാല്‍ സി ഗോവിന്ദ്, ഡയറക്ടര്‍  ഇ. രാമന്‍കുട്ടി, ഡെപ്യൂട്ടി ഡയറക്ടര്‍  കെ. സുരേഷ്, സ്ഥാപകനേതാക്കളിലൊരാളായ ഡോ. പി. ശ്രീകുമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീ രമ സന്തോഷ് , തൃപ്പൂണിത്തുറ വാര്‍ഡ് കൗണ്‍സില്‍ അംഗം ശ്രീ കെ.വി. സാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ലത എസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ രമ്യ ദാസ് കൃതജ്ഞതയും പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു