മല്‍സരാധിഷ്ടിതമായതിനാല്‍ സാധ്യതകളും വെല്ലുവിളികളും കൂടുതലാണ്. സൗന്ദര്യവും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പോളം.
കൊച്ചി: സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും സൗഖ്യ ഉല്‍പ്പന്നങ്ങളുടേയും കമ്പോളം ലോകമാകെ പരന്നു കിടക്കുന്നതും മത്സരാധിഷ്ഠിതമാണെന്നും ഗുണം ബ്യൂട്ടി സ്ഥാപക എലിസബത്ത് ഐസക്ക് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വിമന്‍ മാനേജേഴ്‌സ് ഫോറത്തില്‍ സൗന്ദര്യവും നേതൃത്വവും: പ്രകൃത്യാ ചേരുവകളുടെ ശക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മല്‍സരാധിഷ്ടിതമായതിനാല്‍ സാധ്യതകളും വെല്ലുവിളികളും കൂടുതലാണ്. സൗന്ദര്യവും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയാണ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പോളം. ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും ഈ മേഖല മത്സരാധിഷ്ഠിതമാണെന്നും അവര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വിമന്‍ മാനേജേഴ്‌സ് ഫോറം ചെയര്‍ ലേഖ ബാലചന്ദ്രന്‍ സി എസ് കര്‍ത്ത എന്നിവര്‍ പറഞ്ഞു.