ബെന്നീസ് വേള്‍ഡ് ട്രാവല്‍ ബിസിനസ് എക്സ്പോ 2026 

കേരളത്തില്‍ ആദ്യമായി മെലാക്കന്‍ ക്രിസ്താങ് എന്ന പൈതൃക സമൂഹത്തെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൊച്ചി: കേരളത്തില്‍ ആദ്യമായി വേള്‍ഡ് ട്രാവല്‍ ബിസിനസ് എക്സ്പോ (WTBE) 2026 സംഘടിപ്പിക്കുതായി സംഘാടകരായ ബെന്നീസ് റോയല്‍ ടൂര്‍സ് അധികൃതര്‍ അറിയിച്ചു. യാത്രയും ബിസിനസും ഒരുപോലെ അനുഭവിക്കാവുന്ന ഇന്ത്യയിലെ ആദ്യ ബി2സി ട്രാവല്‍ ആന്‍ഡ് ബിസിനസ് എക്സ്പോ  കേരളത്തിലെ ആറു പ്രധാന ജില്ലകളിലായി അവതരിപ്പിക്കും.  വേള്‍ഡ് ട്രാവല്‍ ബിസിനസ് എക്സ്പോ 2026ന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി മെലാക്കന്‍ ക്രിസ്താങ് എന്ന പൈതൃക സമൂഹത്തെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എക്സ്പോയുടെ ആദ്യഘട്ടം ജനുവരി 10, 11 തീയതികളില്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍  മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ശ്രീകണ്ഠന്‍ നായര്‍ മുഖ്യ അതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സംവിധായകന്‍ ലാല്‍ ജോസ്, ഓട്ടോ ജേര്‍ണലിസ്റ്റ് ബൈജു എന്‍. നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 10 മുതല്‍ ഫെബ്രുവരി 20 വരെ വിവിധ ജില്ലകളിലായി നടക്കുന്ന എക്സ്പോയില്‍ 140 രാജ്യങ്ങളിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കും. എക്സ്പോയുടെ ഭാഗമായി സ്പോട്ട് ബുക്കിംഗ് നടത്തുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് സൗജന്യ ടൂര്‍ പാക്കേജുകള്‍ നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു