വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ  സംരക്ഷണത്തില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകം

വിദ്യാര്‍ത്ഥികളെ മാനസികമായി അടുത്തറിയുവാന്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച  സെമിനാറില്‍ സൈക്കോളജി, സൈക്യാട്രി, അധ്യാപക മേഖലയിലുള്ളവര്‍  കുട്ടികളിലെ പെരുമാറ്റ വൈകല്യം, അഉഒഉ, ഓട്ടിസം, പഠനാപരമായ വൈകല്യങ്ങള്‍, അധ്യാപക വിദ്യാര്‍ത്ഥി ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു
ഇടപ്പള്ളി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം പുതുതലമുറയെ ആശ്രയിച്ചാണിരിക്കുന്നതെന്നും അവരെ വാര്‍ത്തെടുക്കുന്ന അധ്യാപക സമൂഹമാണ് സമഗ്രവികസനത്തിന് അടിസ്ഥാനമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ അധ്യാപകര്‍ക്ക് വേണ്ടി  സംഘടിപ്പിച്ച ‘ബീയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ് ‘ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ മാനസികമായി അടുത്തറിയുവാന്‍ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച  സെമിനാറില്‍ സൈക്കോളജി, സൈക്യാട്രി, അധ്യാപക മേഖലയിലുള്ളവര്‍  കുട്ടികളിലെ പെരുമാറ്റ വൈകല്യം, അഉഒഉ, ഓട്ടിസം, പഠനാപരമായ വൈകല്യങ്ങള്‍, അധ്യാപക വിദ്യാര്‍ത്ഥി ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസെടുത്തു

ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കില്‍ രാവിലെ 9 മണിമുതല്‍ തുടങ്ങിയ സെമിനാര് എറണാകുളം ഡി ഇ ഒ  കെ കെ ഓമന ഉദ്ഘാടനം  ചെയ്തു. ഓരോ കുട്ടികളെയും മനസിലാക്കി അവര്‍ക്ക് നേര്‍വഴി കാട്ടികൊടുക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, അധ്യാപകര്‍ക്ക് സഹായകമാവുന്ന ഇത്തരത്തിലുള്ള സെമിനാറുകള്‍ ഓരോ സ്‌കൂളിലും സംഘടിപ്പിക്കണമെന്നും ഉദഘാടന വേളയില്‍ കെ കെ  ഓമന പറഞ്ഞു.
സെമിനാറില്‍ സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാന്‍,  കീഹോള്‍ ക്ലിനിക് സി എം ഡി ഡോ. ആര്‍ പദ്മകുമാര്‍, സൈവൈവ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ സൈക്കോളജിസ്റ്റ് ദിവ്യ പദ്മകുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  സോനം മനോജ്  എന്നിവര്‍  പങ്കെടുത്തു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു