ഭാരത് മൊബിലിറ്റി ഗ്ലോബല്‍
എക്‌സ്‌പോ 2025;വാഹനശ്രേണി
പ്രദര്‍ശിപ്പിച്ച് ലെക്‌സസ് ഇന്ത്യ 

ഫ്യൂച്ചര്‍ സോണ്‍, ലൈഫ്‌സ്‌റ്റൈല്‍ സോണ്‍, ഹൈബ്രിഡ് സോണ്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സോണുകള്‍ ലെക്‌സസ് അവതരിപ്പിച്ചു.

 

കൊച്ചി: ലെക്‌സസ് ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ ആഡംബരം വ്യക്തിപരമാക്കുക’ എന്ന
ടാഗ്‌ലൈനിന് വാഹനങ്ങളുടെ നിര പ്രദര്‍ശിപ്പിച്ചു. ഫ്യൂച്ചര്‍ സോണ്‍, ലൈഫ്‌സ്‌റ്റൈല്‍ സോണ്‍, ഹൈബ്രിഡ് സോണ്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സോണുകള്‍ ലെക്‌സസ് അവതരിപ്പിച്ചു. നെക്സ്റ്റ് ജനറേഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ആഋഢ) കണ്‍സെപ്റ്റ് കാര്‍ ഇലക്ട്രിക് കാറുകളിലൂടെ മൊബിലിറ്റിക്ക് പുതിയ സാധ്യതകള്‍ വിഭാവനം ചെയ്യുന്ന വിഭാഗങ്ങളാണ് പ്രധാനമായും അവതരിപ്പിക്കപ്പെട്ടത്.

എലവേറ്റഡ് െ്രെഡവിംഗ് ഡൈനാമിക്‌സ്, വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍, നവീനവും എക്‌സ്‌ക്ലൂസീവുമായ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ലെക്‌സസ് ഫ്യൂച്ചര്‍ സീറോഎമിഷന്‍ കാറ്റലിസ്റ്റ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു.സുസ്ഥിരതയ്ക്കും ആഡംബരത്തിനുമായുള്ള തങ്ങളുടെ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ, ഭാവിയിലേക്കുള്ള ലെക്‌സസിന്റെ കാഴ്ചപ്പാട് നിര്‍വചിക്കുന്ന അസാധാരണമായ അനുഭവങ്ങള്‍, നെക്സ്റ്റ്ജനറേഷന്‍ ഡിസൈന്‍, ഭാവനാപരമായ സാങ്കേതികത എന്നിവ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഏറെ സന്തുഷ്ടരാണെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യുച്ചി പറഞ്ഞു.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ ലെക്‌സസ് ഇന്ത്യ അതിന്റെ ആവേശകരമായ ശ്രേണി പ്രദര്‍ശിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് തന്‍മയ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.

 

Spread the love