എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍  സയന്‍സ് പാര്‍ക്ക് തുറന്നു 

പഠനം ക്ലാസ് മുറികളില്‍ മാത്രം പരിമിതപ്പെടുത്താതെ, നിരീക്ഷണവും പരീക്ഷണവും അന്വേഷണവും പ്രോത്സാഹിപ്പിക്കുന്ന സജീവമായ പഠനവേദിയായിട്ടാണ് ‘വിജ്ഞാന്‍ വാടിക ‘രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
കൊച്ചി: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ കൗതുകവും അന്വേഷണ മനോഭാവവും വളര്‍ത്തുന്നതിനായി ഭവന്‍സ് വിദ്യാമന്ദിര്‍, എരൂരില്‍ സ്ഥാപിച്ച പുതിയ സയന്‍സ് പാര്‍ക്ക് ‘വിജ്ഞാന്‍ വാടിക’ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന്‍, കൊച്ചി കേന്ദ്രം ചെയര്‍മാന്‍ സി. എ. വേണുഗോപാല്‍ സി. ഗോവിന്ദ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അനുഭവാധിഷ്ഠിത പഠനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന ഈ സംരംഭം,സ്‌കൂള്‍ കാമ്പസില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ സെക്കന്‍ഡറി വിഭാഗം വരെ വ്യാപിച്ചിരിക്കുന്നതാണ്. പി.ടി.എയുടെ നേതൃത്വ ത്തില്‍ പിന്തുണയോടെ ഒരുക്കിയ സയന്‍സ് പാര്‍ക്കില്‍ ഇന്‍ഫിനിറ്റി വെല്‍, പ്ലാനിറ്റോറിയം സ്‌കൈ പ്രൊജക്ഷന്‍,സണ്‍ഡയല്‍, പെരിസ്‌കോപ്പ്, വേവ് പെന്റുലം, പീരിയോഡിക് ടേബിള്‍, ന്യൂട്ടണ്‍സ് കളര്‍ ഡിസ്‌ക്, ഡി.എന്‍.എ മാതൃക, മ്യൂസിക്കല്‍ ട്യൂബ്, ഓപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ക്യൂബ്, മിറര്‍ സെറ്റ് , എന്നിവ ഉള്‍പ്പെടെ ശാസ്ത്രീയ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന നിരവധി ആകര്‍ഷക പഠനോപകരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. പഠനം ക്ലാസ് മുറികളില്‍ മാത്രം പരിമിതപ്പെടുത്താതെ, നിരീക്ഷണവും പരീക്ഷണവും അന്വേഷണവും പ്രോത്സാഹിപ്പിക്കുന്ന സജീവമായ പഠനവേദിയായിട്ടാണ് ‘വിജ്ഞാന്‍ വാടിക ‘രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ചെയര്‍മാന്‍ സി എ വേണുഗോപാല്‍ സി ഗോവിന്ദ്,
ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുരേഷ്, അക്കാദമിക് കോ ഓഡിനേറ്റര്‍ സുനിത എസ്, എജ്യുക്കേഷന്‍ ഓഫീസര്‍ സുകുമാരി മേനോന്‍ പ്രിന്‍സിപ്പല്‍പാര്‍വതി ഇ, കൊടുങ്ങല്ലൂര്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ ശ്രീജിത്ത് വി എസ്, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് എസ്, മറ്റു പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു