ജൈവവൈവിധ്യ സംരക്ഷണം:  ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ അംഗീകാരം 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍  ഒന്നായ ഭൂമിയിലെ ജീവന്‍ എന്ന ലക്ഷ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഫൗണ്ടേഷന്റെ  പശ്ചിമഘട്ട സംരക്ഷണ പദ്ധതി
കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം ലഭിച്ചു. പശ്ചിമഘട്ടത്തിലെ വനഭൂമികളില്‍ നിന്ന്  അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തും തദ്ദേശീയ ജൈവവൈവിധ്യം പ്രോത്സാഹിപ്പിച്ചും പുനഃസ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്കാണ് 2025 ലെ കാലാവസ്ഥാ പ്രവര്‍ത്തനം & സുസ്ഥിരതാ പുരസ്‌കാരത്തില്‍ ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ മികച്ച പദ്ധതിക്കുള്ള അവാര്‍ഡ് ലഭിച്ചത്.ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍  ഒന്നായ ഭൂമിയിലെ ജീവന്‍ എന്ന ലക്ഷ്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഫൗണ്ടേഷന്റെ  പശ്ചിമഘട്ട സംരക്ഷണ പദ്ധതി.എന്‍എസ്ഡിസി ഇംപാക്ട് ഫിനാന്‍സ് വൈസ് പ്രസിഡന്റ് ശ്രീമതി വിനീത ജെയിന്‍ ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍  പ്രതിനിധി ജോര്‍ജ്ജിന് പുരസ്‌കാരം സമ്മാനിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു