ബിജെഎംസി : എം.കെ.മുഹമ്മദ് സലീം പ്രസിഡന്റ്, അജിത് കുമാര്‍ പട്ടത്ത് ജനറല്‍ സെക്രട്ടറി

കൊച്ചി കച്ചേരിപ്പടി ഹോട്ടല്‍ കിംഗ് എംബയറില്‍ ദേശീയ ചെയര്‍മാന്‍ ബിശ്വാപ്രിയ റോയ് ചൗധരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സംസ്ഥാന നേതാക്കള്‍ ചുമതലയേറ്റത്.
കൊച്ചി : ഭാരതീയ ജനത മസ്ദൂര്‍ സെല്ലിന്റെ (ബിജെഎംസി) സംസ്ഥാന പ്രസിഡന്റായി എം.കെ മുഹമ്മദ് സലീമും, ജനറല്‍ സെക്രട്ടറിയായി അജിത് കുമാര്‍ പട്ടത്തും ചുമതലയേറ്റു. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിജെഎംസി അസംഘടിത തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയാണ്. കൊച്ചി കച്ചേരിപ്പടി ഹോട്ടല്‍ കിംഗ് എംബയറില്‍ ദേശീയ ചെയര്‍മാന്‍ ബിശ്വാപ്രിയ റോയ് ചൗധരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് സംസ്ഥാന നേതാക്കള്‍ ചുമതലയേറ്റത്. ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അര്‍ണബ് ചാറ്റര്‍ജി, മഹിളാ വിംഗ് ദേശീയ പ്രസിഡന്റ് മുനാവാരി ബീഗം, നാഷണല്‍ വൈസ് പ്രസിഡന്റ് ദീപക് ശര്‍മ്മ, യൂത്ത് വിംഗ് ദേശീയ പ്രസിഡന്റ് അര്‍മാന്‍ ഗാംഗുലി, തമിഴ്‌നാട് മൈനോരിറ്റി സെല്‍ വൈസ് പ്രസിഡന്റ് ബിജു അലക്‌സ് തുടങ്ങിയവരും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു