മലപ്പുറം, വള്ളിക്കുന്ന് സ്വദേശിനിയായ ഗോള്‍ കീപ്പര്‍ ഇ അപര്‍ണ ആണ് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഏക മലയാളി താരം. കഴിഞ്ഞ വര്ഷം ഇംഗ്‌ളണ്ടില്‍ നടന്ന വനിതകളുടെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ ഇന്ത്യക്ക് വേണ്ടി ഗോള്‍ വല കാത്തിരുന്നു
കൊച്ചി : ജപ്പാനിലെ സൈറ്റമായില്‍ നടക്കുന്ന നോര്‍മലൈസേഷന്‍ കപ്പിന് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന സെലെക്ഷന്‍ ക്യാമ്പിന് ശേഷമാണ് ഒമ്പതംഗ ടീമിനെ പ്രഖ്യാപിച്ചത്. മലപ്പുറം, വള്ളിക്കുന്ന് സ്വദേശിനിയായ ഗോള്‍ കീപ്പര്‍ ഇ അപര്‍ണ ആണ് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഏക മലയാളി താരം. കഴിഞ്ഞ വര്ഷം ഇംഗ്‌ളണ്ടില്‍ നടന്ന വനിതകളുടെ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ ഇന്ത്യക്ക് വേണ്ടി ഗോള്‍ വല കാത്തിരുന്നു.
ശീതള്‍ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്) നിര്‍മ ബെന്‍ (ഗുജറാത്ത്) കോമള്‍ ഗെയ്ക്‌വാദ്, ഭാഗ്യശ്രീ റുഖി , സ്വാതി മാനേ (മഹാരാഷ്ട്ര) അപര്‍ണ ഇ (കേരളം) ശ്രദ്ധ യാദവ് (ഉത്തരാഖണ്ഡ്) എന്നിവരാണ് ടീം അംഗങ്ങള്‍
അവസാന ഘട്ട പരിശീലന ക്യാമ്പിന് ശേഷം ഇന്ന് ഇന്ത്യ ടീം ജപ്പാനിലേക്ക്് തിരിക്കും. ഫെബ്രുവരി 14, 15, 16 തിയ്യതികളിലാണ് ഇന്ത്യ-ജപ്പാന്‍ മത്സരം. ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ജപ്പാന്‍, ഇന്ത്യ രണ്ടാമതും. ഈ വര്‍ഷം മെയ് മാസത്തില്‍ ജപ്പാനില്‍ വെച്ച് നടക്കുന്ന വേള്‍ഡ് ഗ്രാന്‍ഡ് പ്രീയിലും ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന വനിതാ വേള്‍ഡ് കപ്പിനും വേണ്ടിയുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ ടൂര്‍ണമെന്റ്.