ബ്‌ളഡ് മൊബൈല്‍ ബസുമായി അമൃത ആശുപത്രി 

0 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബ്ലഡ് ബസില്‍ ഒരേസമയം അഞ്ചുപേര്‍ക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഒരു മെഡിക്കല്‍ യൂണിറ്റായും ഇത് പ്രവര്‍ത്തിക്കും.
കൊച്ചി: അതി നൂതന സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈല്‍ ബസുമായി കൊച്ചി അമൃത ആശുപത്രി.80 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബ്ലഡ് ബസില്‍ ഒരേസമയം അഞ്ചുപേര്‍ക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഒരു മെഡിക്കല്‍ യൂണിറ്റായും ഇത് പ്രവര്‍ത്തിക്കും.
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി സംഭാവന ചെയ്ത ബ്ലഡ് മൊബൈല്‍ ബസ് യൂണിറ്റിന്റെ ഉദ്ഘാടനം ലോക രക്തദാന ദിനമായ ജൂണ്‍ 14 ന്  അമൃത ആശുപത്രിയില്‍ വച്ച് നടക്കും.ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ രക്തദാനം ചെയ്ത സന്നദ്ധ രക്തദാതാക്കളേയും, അത്യാവശ്യ ഘട്ടങ്ങളിലും അല്ലാതെയും രക്തദാതാക്കളെ സംഘടിപ്പിച്ച ബ്ലഡ് ഡോണര്‍ സംഘടനകളെയേയും ആദരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു