പുതിയ സെഡാനില്‍ കൂടുതല്‍ സ്‌പോട്ടി രൂപകല്‍പ്പനയും സ്ലീക്കര്‍ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പ്രകാശിതമായ കിഡ്‌നി ഗ്രില്ലും ഉണ്ട്.
കൊച്ചി: പ്രീമിയം കോംപാക്റ്റ് സെഗ്മന്റില്‍ പുതിയ തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സെഡാനില്‍ കൂടുതല്‍ സ്‌പോട്ടി രൂപകല്‍പ്പനയും സ്ലീക്കര്‍ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പ്രകാശിതമായ കിഡ്‌നി ഗ്രില്ലും ഉണ്ട്. പുതിയ 2 സീരീസില്‍ 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഷാര്‍പ്പായ രൂപരേഖകളും കറുത്ത ആക്‌സന്റുകളും പ്രദര്‍ശിപ്പിക്കുന്ന സ്‌പോര്‍ട്ടിയര്‍ ബമ്പറുകളുമായാണ് കാറെത്തിയി രിക്കുന്നത്. ഇതിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് 230 എന്‍എം ആണ്. എക്‌സിക്യൂട്ടീവ് സെഡാന്‍ അതേ ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനവുമാണുള്ളതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബിഎംഡബ്ല്യു 218 എം സ്‌പോര്‍ട്ടിനു 46,90,000ഉം, ബിഎംഡബ്ല്യു 218 എം സ്‌പോര്‍ട്ട് പ്രോയ്ക്ക് 48,90,000ഉം ആണ് എക്‌സ് ഷോറൂം വില

