ബി.എന്‍.ഐ ബിസിനസ്സ് ഐക്കണ്‍  പുരസ്‌കാരം ജെയിംസ് വളപ്പിലയ്ക്ക്

മേയര്‍ എം.കെ. വര്‍ഗ്ഗീസും ബെസ്റ്റിന്‍ ജോയിയും ചേര്‍ന്നാണ് ജെയിംസ് വളപ്പിലക്ക് പുരസ്‌കാരം നല്‍കിയത്
തൃശ്ശൂര്‍: ബിസിനസ്സ് നെറ്റ്‌വര്‍ക്കിങ് ഇന്റര്‍നാഷണല്‍ (ബിഎന്‍ഐ) തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ എമര്‍ജിംഗ്
തൃശ്ശൂര്‍ കോണ്‍ക്ലേവില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറും വ്യവസായപ്രമുഖനുമായ ജെയിംസ് വളപ്പിലയെ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.തൃശ്ശൂര്‍ മേയര്‍ എം. കെ. വര്‍ഗ്ഗീസ് മുഖ്യാതിഥിയായ ചടങ്ങില്‍ തൃശ്ശൂര്‍ ബിഎന്‍ഐ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ബെസ്റ്റിന്‍ ജോയ് അധ്യക്ഷ പ്രസംഗം നടത്തി. മേയര്‍ എം.കെ. വര്‍ഗ്ഗീസും ബെസ്റ്റിന്‍ ജോയിയും ചേര്‍ന്നാണ് ജെയിംസ് വളപ്പിലക്ക് പുരസ്‌കാരം നല്‍കിയത്. അതിവേഗം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പരസ്യമേഖലയില്‍ മാറ്റത്തിനൊപ്പം സഞ്ചരിച്ച് കഴിഞ്ഞ 28 വര്‍ഷമായി പരസ്യമേഖലയിലെ നിറസാന്നിധ്യമാണ് ജെയിംസ് വളപ്പില. ബിസിനസ് മേഖലയിലെ മികച്ച മാതൃകാ വ്യക്തിത്വമാണ് അദ്ദേഹമെന്നും മേയര്‍ എം. കെ വര്‍ഗ്ഗീസ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു