ഇന്ധന വിലവര്‍ധനവടക്കം വാഹന ഗതാഗത വ്യവസായ മേഖല വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
കൊച്ചി: സ്വകാര്യ വാഹന, ഗതാഗത വ്യവസായ മേഖലയിലെ പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) യുടെ ദക്ഷിണ മേഖല നേതൃസംഗമം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ വെല്ലുവിളികളും മാറ്റങ്ങളും ഈ മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് സ്വകാര്യ വാഹന വ്യവസായ സംരംഭകരെ എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ സാധിക്കുന്നവ ചര്‍ച്ച ചെയ്ത പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്ധന വിലവര്‍ധനവടക്കം വാഹന ഗതാഗത വ്യവസായ മേഖല വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡന്‍ എം.പി പറഞ്ഞു. റോഡ് സുരക്ഷ വളരെ പ്രധാനമാണ്. വാഹന ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. മതിയായ വിശ്രമില്ലാതെ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും ഹൈബി ഈഡന്‍ എം.പി പറഞ്ഞു. ടെക്നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ധന്‍ പറഞ്ഞു.
ബി.ഒ.സി.ഐ കേരള ചെയര്‍മാന്‍ ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സംഘടനാ നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
ടി.ജെ വിനോദ് എം.എല്‍.എ, ബി.ഒ.സി.ഐ ചെയര്‍മാന്‍ ജഗ്ദേവ് സിംഗ് ഖല്‍സാ, ബി.ഒ.സി ഐ ജനറല്‍ സെക്രട്ടറി ഡി.ആര്‍ ധര്‍മ്മരാജ്, അഡീഷണല്‍ സെക്രട്ടറി ബാബു പണിക്കര്‍,ബി.ഒ.സി.ഐ അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്സല്‍, ദേശീയ ട്രഷറര്‍ ഹര്‍ഷ് കോട്ടക്, ദക്ഷിണ മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍, ബി.ഒ.സി.ഐ ഇന്റര്‍ സിറ്റി വൈസ് പ്രസിഡന്റ് എ.ജെ റിയാസ്, ബി.ഒ.സി.ഐ കേരളാ വൈസ് ചെയര്‍മാന്‍ (ടൂറിസ്റ്റ് ടാക്സി വിഭാഗം) ബിനീഷ് കുമാര്‍, ബി.ഒ.സി.ഐ കേരളാ സ്റ്റാഫ് ട്രാന്‍സ്‌പോര്‍ട്ട് വൈസ് ചെയര്‍മാന്‍ എം.എസ് അനില്‍കുമാര്‍, മാക്സി ക്യാബ് വൈസ് ചെയര്‍മാന്‍ ബാജി ജോസഫ്, ഹംസ ഏരിക്കുന്നേല്‍ ( കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍), ടി. ഗോപിനാഥന്‍ (ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്സ് ഓര്‍ഗനൈസേഷന്‍), നിഷിജിത് കെ.ജോണ്‍ (നിയോ ക്ലാസിക് ക്രൂയിസ് ആന്‍ഡ് ടൂര്‍സ്), മനീഷ് ശശിധരന്‍ (ബി.ഒ.സി.ഐ ഇന്റര്‍സിറ്റി വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

