ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ  ദക്ഷിണ മേഖല നേതൃസംഗമം കൊച്ചിയില്‍

ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) യുടെ ദക്ഷിണ മേഖല നേതൃസംഗമവും ദേശീയ ഗവേണിംഗ് ബോഡി യോഗവും ജൂലൈ 17,18,19 തിയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ധന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. ബി.ഒ.സി.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ജോണ്‍, ബി.ഒ.സി.ഐ ചെയര്‍മാന്‍ ജഗ്‌ദേവ് സിംഗ് ഖല്‍സാ, ദക്ഷിണ മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍, ബിഒസിഐ ഇന്റര്‍സിറ്റി വൈസ് പ്രസിഡന്റ് എ ജെ റിജാസ് എന്നിവര്‍ സമീപം.
സ്വകാര്യ ബസുകളിലെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം
കൊച്ചി: ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) യുടെ ദക്ഷിണ മേഖല നേതൃസംഗമവും ദേശീയ ഗവേണിംഗ് ബോഡിയുംജൂലൈ 18 , 19 തിയതികളില്‍കൊച്ചിയില്‍ നടക്കും. എറണാകുളം ടൗണ്‍ഹാളില്‍19 ന്രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന നേതൃസംഗമം കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.ബി.ഒ.സി.ഐ കേരള ചെയര്‍മാന്‍ ബിനു ജോണ്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും.ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ധന്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എംപി സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. ബി.ഒ .സി. ഐ പുതിയ ദേശീയ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും.ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ബി.ഒ.സി.ഐ ചെയര്‍മാന്‍ ജഗ്‌ദേവ് സിംഗ് ഖല്‍സാ, ബി.ഒ.സി ഐ ജനറല്‍ സെക്രട്ടറി ഡി.ആര്‍ ധര്‍മ്മരാജ്, അഡീഷണല്‍ സെക്രട്ടറി ബാബു പണിക്കര്‍, ദക്ഷിണ മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍, ബി.ഒ.സി.ഐ കേരളാ സ്റ്റാഫ് ട്രാന്‍സ്പോര്‍ട്ട് വൈസ് ചെയര്‍മാന്‍ എം.എസ് അനില്‍കുമാര്‍, മാക്‌സി ക്യാബ് വൈസ് ചെയര്‍മാന്‍ ബാജി ജോസഫ്, എസ് പ്രശാന്തന്‍ (കോണ്‍ട്രാക്റ്റ് കാരിയേഴ്‌സ് അസോസിയേഷന്‍),ഹംസ ഏരിക്കുന്നേല്‍ ( കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍), ടി. ഗോപിനാഥന്‍ (ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍), എസ്. അരുണ്‍കുമാര്‍ (ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേരള), നിഷിജിത് കെ.ജോണ്‍ (നിയോ ക്ലാസിക് ക്രൂയിസ് ആന്‍ഡ് ടൂര്‍സ്), സജീവ് കുമാര്‍ (ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍), മനീഷ് ശശിധരന്‍ (ബി.ഒ.സി.ഐ ഇന്റര്‍സിറ്റി വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ സംസാരിക്കും.

18 ന്ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ദേശീയ ഗവേണിംഗ് ബോഡിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ലധികം ദേശീയ സമിതി അംഗങ്ങള്‍ പങ്കെടുക്കും. കേരള, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും ഗവേണിംഗ് ബോഡിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ, വൈറ്റിലയിലെ മള്‍ട്ടി മോഡല്‍ ബസ് സ്റ്റേഷന്‍ എന്നിവയും ഗവേണിംഗ് ബോഡി അംഗങ്ങള്‍ സന്ദര്‍ശിക്കും.നേതൃസംഗമത്തിന് മുന്നോടിയായി’സാങ്കേതികവിദ്യയിലൂടെ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുന്നതില്‍ എ.ഐ യുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും പങ്ക്’എന്ന വിഷയത്തെ അടിസ്ഥാനമാക്കി ട്രാന്‍സ്പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. കെ.എം.ആര്‍.എം.എല്‍ എം.ഡി ലോക് നാഥ് ബഹ്റ, സിയാല്‍ എം.ഡി എസ്. സുഹാസ്, ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ദ്ധന്‍, ബി.ഒ.സി.ഐ ജനറല്‍ സെക്രട്ടറി കന്‍വര്‍ജിത്ത് സാഹ്നി, അഡീഷണല്‍ സെക്രട്ടറി ബാബു പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയിലെ ഗതാഗത മേഖലയില്‍ നിന്ന് പത്മശ്രീ ലഭിച്ച ഏക വ്യക്തിയായ വിആര്‍എല്‍ ട്രാന്‍സ്പോര്‍ട്ട് ഉടമ വിജയ് സംഘെശ്വറിന് പെഗാസീസ് മില്യണര്‍ ബിസിനസ് അവാര്‍ഡ് സമ്മാനിച്ചു.
ഗതാഗത മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ കൂടി സര്‍ക്കാരുകള്‍ കണക്കിലെടുക്കണമെന്ന് ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ധന്‍ പറഞ്ഞു. ഗതാഗത മേഖലയിലെ സര്‍ക്കാര്‍ നയങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം. സ്‌കൂള്‍ ഫീസ് അടക്കം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകളിലെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കണമെന്നും പ്രസന്ന പട്വര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പൊതുഗതാഗത നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ വ്യക്തിപരമായ താത്പര്യത്തിനല്ല പൊതു താത്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ദക്ഷിണ മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് മൂലം സംസ്ഥാന സര്‍ക്കാരിന് 300 കോടി രൂപയാണ് റവന്യു നഷ്ടം. 28,000 വാഹനങ്ങളാണ് ഇതോടെ നിരത്തില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നത്. സ്റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാര്‍ ജൂലൈ 22 ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഒ.സി.ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ജോണ്‍, ബി.ഒ.സി.ഐ ചെയര്‍മാന്‍ ജഗ്‌ദേവ് സിംഗ് ഖല്‍സാ, ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്‍ധന്‍, ദക്ഷിണ മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് മനോജ് പടിക്കല്‍, ബിഒസിഐ ഇന്റര്‍സിറ്റി വൈസ്പ്രസിഡന്റ് എ ജെ റിജാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു