സംസ്ഥാനത്ത് പ്രതിദിനം 74 ശതമാനം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് മൂലം 28,000 വാഹനങ്ങളാണ് നിരത്തില്‍ നിന്ന് പിന്‍വലിച്ചത്
കൊച്ചി : പൊതുഗതാഗത മേഖലയിലെ സ്വകാര്യ സേവനദാതാക്കള്‍ ക്രൂരമായ അവഗണന നേരിടുകയാണെന്ന് ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) ദേശീയ ഗവണിംഗ് ബോഡിയോഗം വിലയിരുത്തിരുത്തി. ഗതാഗത നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പ്രതിദിനം 74 ശതമാനം യാത്രക്കാരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് മൂലം 28,000 വാഹനങ്ങളാണ് നിരത്തില്‍ നിന്ന് പിന്‍വലിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തീരുമാനിച്ച കണ്സഷന് നിരക്കിലാണ് ഇപ്പോഴും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത്. എന്നിട്ടും അര്‍ഹമായ നികുതിയിളവുകള്‍ സ്വകാര്യ സേവനദാതാക്കള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ജോണ്‍ ബി.ഒ.സി.ഐ ഇന്റര്‍സിറ്റി വൈസ്പ്രസിഡന്റ് എ ജെ റിജാസ് എന്നിവര്‍ പറഞ്ഞു.
ബി.ഒ.സി.ഐ ദക്ഷിണ മേഖല നേതൃസംഗമം ജൂലൈ 19 ന് കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബി.ഒ.സി.ഐ കേരള ചെയര്മാന് ബിനു ജോണ്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് മുഖ്യപ്രഭാഷണം നടത്തും. സുവനീര്‍ പ്രകാശനം ഹൈബി ഈഡന് എംപി നിര്‍വ്വഹിക്കും.ടി.ജെ.വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബി.ഒ.സി.ഐ പുതിയ ദേശീയ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും.

