ബോഡികെയര്‍ ഐ.എഫ്.എഫ്
ഫാഷന്‍ എക്‌സ്‌പോയ്ക്ക്
കൊച്ചിയില്‍ തുടക്കമായി 

അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു.

 

 

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷന്‍ ഷോ ആയ ബോഡികെയര്‍ ഐ.എഫ്.എഫ് (ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍) എക്‌സ്‌പോ 2025ന് കൊച്ചിയില്‍ തുടക്കമായി. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ആയി ചടങ്ങില്‍ പങ്കെടുത്തു. ഐ.എഫ്.എഫ് ഫാഷന്‍ എക്‌സ്‌പോയുടെ മൂന്നാം പതിപ്പാണ് ഇത്തവണ അങ്കമാലിയിലുള്ള അഡ്‌ലക്‌സ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. ശീമാട്ടി ടെക്‌സ്‌റ്റൈല്‍സ് സിഇഒ ബീന കണ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കോവിഡിന് ശേഷം സംസ്ഥാനത്തെ വസ്ത്രവിപണിയെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ഐ.എഫ്.എഫ് എക്‌സ്‌പോയുടെ പ്രാധാന്യം മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പുതിയ വിപണികള്‍ കണ്ടെത്താനും ചെറുകിട വില്പനക്കാര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാനും ഇത്തരം എക്‌സ്‌പോകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.200ലേറെ പ്രദര്‍ശന സ്റ്റാളുകളും 5,000ത്തിലധികം പ്രതിനിധികളുമാണ് ഇത്തവണ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളും എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയതോടെ, കേരളത്തിലേക്ക് ദേശീയശ്രദ്ധ കൈവന്നിരിക്കുകയാണ്. ബ്ലോസം, മംസ് കെയര്‍, പാര്‍ സ്വം, ബാങ്ക്‌ടേഷ് തുടങ്ങിയ സ്ഥാപനങ്ങളാണ് എക്‌സ്‌പോയ്ക്ക് പിന്തുണ നല്‍കുന്നത്.രണ്ടാം ദിവസമായ ഇന്ന് നടക്കുന്ന ഐ.എഫ്.എഫ് അവാര്‍ഡ് നൈറ്റ് ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യും.

അവസാന ദിവസമായ ജനുവരി 9ന് നടക്കുന്ന കലാ,സാംസ്‌കാരിക പ്രകടനങ്ങളോടെ ഇക്കൊല്ലത്തെ പതിപ്പിന് തിരശീല വീഴും.ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ ചെയര്‍മാന്‍ സാദിക്ക് പിപി, എക്‌സ്‌പോയുടെ പ്രോഗ്രാം ഡയറക്ടര്‍ ഷഫീക് പിവി, ജോയിന്റ് കണ്‍വീനര്‍ ഷാനവാസ് പിവി, കണ്‍വീനര്‍ സമീര്‍ മൂപ്പന്‍, വൈസ് ചെയര്‍മാന്‍ ഷാനിര്‍ ജെ, ‘പ്രിന്‍സ് പാട്ടുപ്പാവാട’ യുടെ മാനേജിങ് ഡയറക്ടര്‍ നവാബ് ജാന്‍, ‘നമ്പര്‍ വണ്‍ വെഡിങ് കളക്ഷന്റെ’ മാനേജിങ് ഡയറക്ടര്‍ ജോണ്‍സന്‍, ‘ചാരുത സില്‍ക്‌സി’ലെ മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് കല്ലേലില്‍, ‘സ്വയംവര സില്‍ക്‌സി’ന്റെ മാനേജിങ് ഡയറക്ടര്‍ ശങ്കരന്‍കുട്ടി, ടൈറ്റില്‍ സ്‌പോണ്‍സറായ ‘ബോഡികെയറി’ന്റെ മാനേജിങ് ഡയറക്ടര്‍ ഹേമന്ത് കുമാര്‍ ജയ്‌സ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love