ബ്രിക്സ് പാരാ ബ്ലൈന്‍ഡ്
ഫുട്‌ബോള്‍ ; ഇന്ത്യക്ക് ആദ്യ ജയം

ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും

 

മോസ്‌കോ : മോസ്‌കോയില്‍ നടക്കുന്ന ബ്രിക്സ് പാരാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഗെയിംസില്‍ ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് വേണ്ടി തുഷാര്‍ കുമാര്‍ ആണ് ഗോള്‍ നേടിയത്. ഇന്ത്യ നാളെ ബലാറസിനെയും റഷ്യയെയും നേരിടും. മോസ്‌കോയിലെ ഡൈനാമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

Spread the love