ബ്രിട്ടാനിയ മാരി ഗോള്‍ഡ് സ്റ്റാര്‍ട്ട്അപ്പ് ഷോയില്‍ 10 ലക്ഷം രൂപയുടെ ഗോള്‍ഡന്‍ ഗ്രാന്റിനായി 40 ഫൈനലിസ്റ്റുകള്‍ പങ്കെടുത്തു.
കൊച്ചി: രാജ്യത്തെ വനിതാ സംരംഭകരെ ശാക്തീകരിക്കുകയും അവര്‍ക്ക് ധനസഹായം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടാനിയ മാരി ഗോള്‍ഡ് സ്റ്റാര്‍ട്ടപ്പ് ഷോ സീസണ്‍ 2 ആരംഭിച്ചു. ഗ്രൂപ്പ്എം മോഷന്‍ എന്റര്‍ടൈന്‍മെന്റ്, മൈന്‍ഡ്‌ഷെയര്‍ എന്നിവയുമായി സഹകരിച്ച് ആരംഭിച്ച സീസണ്‍ 2 ഏപ്രില്‍ 19 ന് ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിച്ചു. ഗ്രൂപ്പ്എം മോഷന്‍ കോണ്ടന്റ് വിഭാവനം ചെയ്ത ബ്രിട്ടാനിയ മാരി ഗോള്‍ഡ് സ്റ്റാര്‍ട്ട്അപ്പ് ഷോയില്‍ 10 ലക്ഷം രൂപയുടെ ഗോള്‍ഡന്‍ ഗ്രാന്റിനായി 40 ഫൈനലിസ്റ്റുകള്‍ പങ്കെടുത്തു. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ആറ് ഭാഷകളില്‍ സബ്‌ടൈറ്റിലുകളും ഓഡിയോ ഓപ്ഷനുകളും ജിയോഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. എട്ട് എപ്പിസോഡുകളിയുള്ള ഷോ ജിയോഹോട്ട്സ്റ്റാറില്‍ ഏപ്രില്‍ 19 മുതല്‍ എല്ലാ വാരാന്ത്യത്തിലും പ്രക്ഷേപണം ചെയ്തു വരുന്നു.
2024 ജൂലൈയില്‍ ആരംഭിച്ച ബ്രിട്ടാനിയ മാരി ഗോള്‍ഡ് ഹെര്‍ സ്റ്റാര്‍ട്ട്അപ്പ് മത്സരത്തിന്റെ ഫൈനലായാണ് ഈ ഷോ നടക്കുന്നത്. ഇതില്‍ ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പങ്കെടുക്കുന്നു. ഇവരില്‍ നിന്ന് നൂറിലധികം സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കി. ഇന്‍ഡോര്‍, ഔറംഗബാദ്, കോയമ്പത്തൂര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ നഗരങ്ങളെ പ്രതിനിധീകരിച്ച് 40 മത്സരാര്‍ത്ഥികള്‍ ഭക്ഷണം, ഫാഷന്‍, സുസ്ഥിരത, സാങ്കേതികവിദ്യ, കാര്‍ഷിക പരിഹാരങ്ങള്‍ എന്നിവയിലുടനീളം ആശയങ്ങള്‍ അവതരിപ്പിക്കുന്നു.
നടി ശ്രിയ ശരണ്‍ ആതിഥേയത്വം വഹിക്കുന്ന ഷോയില്‍ നടിയും സംരംഭകയുമായ നേഹ ധൂപിയ, മാസ്റ്റര്‍ ഷെഫ് ജേതാവ് ഷിപ്ര ഖന്ന, കരകൗശല വിദഗ്ധ റൂമ ദേവി, ആരതി ഗുപ്ത (ജാഗരണ ഗ്രൂപ്പ്), റിയ ജോസഫ് (ബ്രിട്ടാനിയ) തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളിലെ സംരംഭകത്വത്തെ ശാക്തീകരിക്കുന്നതിനുള്ള ബ്രിട്ടാനിയ മാരി ഗോള്‍ഡിന്റെ യാത്ര അഞ്ച് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്.