ബ്രിട്ടാനിയ ദി ലാഫിംഗ് കൗ വിപണിയില്‍

പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകളായ എ, ഡി, ബി12 എന്നിവയാല്‍ സമ്പുഷ്ടമാണ് പുതിയ ഉല്‍പ്പന്നം.
കൊച്ചി: ബ്രിട്ടാനിയ ദി ലാഫിംഗ് കൗ ചീസ് വിപണിയില്‍. രാജ്യത്തെ ചീസ് പ്രേമികള്‍ക്ക് ക്രീമിയര്‍ രുചി, മൃദുലമായ ഘടന, മികച്ച ഗുണനിലവാരം എന്നിവ നല്‍കുന്ന പുതിയ രൂപത്തിലാണ് ദി ലാഫിംഗ് കൗ ചീസ് വിപണിയിലെത്തിയിരിക്കുന്നതെന്ന് ബ്രിട്ടാനിയ ബെല്‍ ഫുഡ്‌സ് ഡയറി & സിഇഒ, ചീഫ് ബിസിനസ് ഓഫീസര്‍ അഭിഷേക് സിന്‍ഹ പറഞ്ഞു.  മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവിലുള്ള ബ്രിട്ടാനിയ ബെല്‍ ഫുഡ്‌സിന്റെ പുതിയ അത്യാധുനിക പ്ലാന്റില്‍ ഫ്രഞ്ച് ചീസും ഇന്ത്യന്‍ പാചകക്കുറിപ്പുകളും സംയോജിപ്പിച്ചാണ് ഉല്‍പ്പന്നം നിര്‍മിക്കുന്നത്.

ആഗോളതലത്തില്‍ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം പാക്കേജിംഗിലും പുതുമകളോടെയാണ് വിപണിയിലിറക്കിയിരിക്കുന്നത്.  പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകളായ എ, ഡി, ബി12 എന്നിവയാല്‍ സമ്പുഷ്ടമാണ് പുതിയ ഉല്‍പ്പന്നം. സ്ലൈസുകള്‍, ക്യൂബുകള്‍, ബ്ലോക്കുകള്‍, സ്‌പ്രെഡ്, ഡൈസ്ഡ്, ട്രയാംഗിളുകള്‍, സാഷെകള്‍ എന്നീ രൂപത്തില്‍ ബ്രിട്ടാനിയ ദി ലാഫിംഗ് കൗ ചീസ് ലഭ്യമാണ്. 100% പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ശുചിത്വം, സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കിയാണ് ഓരോ ഉല്‍പ്പന്നവും ഉല്‍പാദിപ്പിക്കുകയും പാക്കേജ് ചെയ്യുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു