മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ആന്റിസ്പാം സംവിധാനം ആരംഭിച്ച് ബിഎസ്എന്‍എല്‍

ഈ സേവനം ലഭിക്കുന്നതിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍  സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതില്ല. മൊബൈല്‍ സന്ദേശങ്ങളിലെ സംശയാസ്പദവും ഫിഷിംഗ് സ്വഭാവമുള്ളതുമായ യുആര്‍എല്‍ തത്സമയം തിരിച്ചറിഞ്ഞ് നെറ്റ്‌വര്‍ക്ക് തലത്തില്‍ തന്നെ തടയുന്നതിനാല്‍ ഇത്തരം വ്യാജ ലിങ്കുകള്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.
ന്യൂഡല്‍ഹി: മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി നെറ്റ്‌വര്‍ക്ക് തലത്തിലുള്ള  ആന്റിസ്പാം,ആന്റിസ്മിഷിംഗ് പരിരക്ഷ  രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു. ഈ സേവനം ലഭിക്കുന്നതിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍  സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതില്ല. മൊബൈല്‍ സന്ദേശങ്ങളിലെ സംശയാസ്പദവും ഫിഷിംഗ് സ്വഭാവമുള്ളതുമായ യുആര്‍എല്‍ തത്സമയം തിരിച്ചറിഞ്ഞ് നെറ്റ്‌വര്‍ക്ക് തലത്തില്‍ തന്നെ തടയുന്നതിനാല്‍ ഇത്തരം വ്യാജ ലിങ്കുകള്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. അതേസമയം നിയമാനുസൃതമായ ഒടിപികള്‍, ബാങ്കിംഗ് അലേര്‍ട്ടുകള്‍, സര്‍ക്കാര്‍ സന്ദേശങ്ങള്‍ എന്നിവ  TRAI bpsS DLT/UCC ചട്ടക്കൂടിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക്  സാധാരണ പോലെ ലഭ്യമാകും. 2024ലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ നടന്നുവരുന്ന ഘട്ടംഘട്ടമായ സേവനമാറ്റങ്ങളുടെ ഭാഗമായി ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള പ്രമുഖ ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ ടാന്‍ലയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ സംവിധാനം AI/ML,NLP, റെപ്യൂട്ടേഷന്‍ ഇന്റലിജന്‍സ്,ലിങ്ക് എക്‌സ്പാന്‍ഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് സന്ദേശങ്ങളെ  ലൈന്‍ നിരക്കില്‍ സ്‌കോര്‍ ചെയ്യുന്നു.

കൂടാതെ അനാവശ്യ വാണിജ്യ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍  ഇതിനകം സ്വീകരിച്ചിട്ടുള്ള ഇന്‍ഡസ്ട്രി ബ്ലോക്ക്‌ചെയിന്‍ ഡിഎല്‍ടി സ്റ്റാക്കുമായി സംയോജിച്ച് ഇത് പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന സാങ്കേതികവിദ്യ സ്മിഷിംഗിനെതിരെ 99 ശതമാനത്തിലധികം കാര്യക്ഷമത കൈവരിച്ചതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം (പ്രധാന വെബ്,മെസ്സേജിങ് പ്ലാറ്റ്‌ഫോമുകള്‍)  ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥയുടെ സംയോജനങ്ങള്‍ ഉപയോഗിച്ച് പുതിയ ആക്രമണ കാമ്പെയ്‌നുകളെ വേഗത്തില്‍ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
 പ്രതിദിനം 1.5 ദശലക്ഷത്തിലധികം തട്ടിപ്പുകള്‍ കണ്ടെത്തുന്നുവെന്നതാണ് നോസ്പാം സൊല്യൂഷന്റെ പ്രധാന സവിശേഷ കൂടാതെ  പ്രതിമാസം 35,000 ത്തിലധികം വ്യാജ ലിങ്കുകളും 60,000 വ്യാജ വാട്ട്‌സ്ആപ്പ്,മൊബൈല്‍ നമ്പറുകളും  തിരിച്ചറിയുന്നു.നാല് പ്രൊ പ്രൈറ്ററി എ ഐ/എംഎല്‍ എഞ്ചിനുകള്‍,നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് , ഡീപ് ലേണിംഗ് എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. ലൈവ് സര്‍ക്കിളുകളിലെ എല്ലാ ബിഎസ്എന്‍എല്‍ ഉപഭാക്താക്കള്‍ക്കും മൊബൈലിലെ ക്രമീകരണം മാറ്റാതെ തന്നെ ഈ പരിരക്ഷ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 18001801503 അല്ലെങ്കില്‍ www.bsnl.co.in. സന്ദര്‍ശിക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു