എറണാകുളം ബിഎസ്എന്‍എല്‍ ഭവന്‍ അങ്കണത്തില്‍ നിന്ന്, ആരംഭിച്ച ബൈക്ക് റാലി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫ്രാന്‍സിസ് ജേക്കബ് ഫ് ളാഗ് ഓഫ് ചെയ്തു
കൊച്ചി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ് (ബിഎസ്എന്‍എല്‍) രജതജൂബിലി ആഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു. ബിഎസ്എന്‍എലിന്റെ 25ാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് എറണാകുളം ബിസിനസ് ഏരിയയില്‍ നടന്ന വിപുലമായ ആഘോഷങ്ങള്‍ക്ക് വിവിധ ഓഫീസുകളിലായി 25 വൃക്ഷത്തൈകള്‍ നട്ടാണു തുടക്കം കുറിച്ചത്.
തുടര്‍ന്ന് എറണാകുളം ബിഎസ്എന്‍എല്‍ ഭവന്‍ അങ്കണത്തില്‍ നിന്ന്, ആരംഭിച്ച ബൈക്ക് റാലി പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫ്രാന്‍സിസ് ജേക്കബ് ഫ് ളാഗ് ഓഫ് ചെയ്തു. ജീവനക്കാരുടെയും, ബിഎസ്എന്‍എല്‍ പങ്കാളികളുടെയും നേതൃത്വത്തില്‍ നടന്ന റാലി മറൈന്‍ ഡ്രൈവ്, ക്വീന്‍സ് വാക്ക് വേ എന്നിവ ചുറ്റി ബിഎസ്എന്‍എല്‍ ഭവനില്‍ സമാപിച്ചു.
ഡോ.ഫ്രാന്‍സിസ് ജേക്കബ്, കോര്‍ നെറ്റ് വര്‍ക്ക് ട്രാന്‍സ്മിഷന്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എന്‍. കെ സുകുമാരന്‍, ജനറല്‍ മാനേജര്‍ എസ്.കെ രാജീവ് എന്നിവര്‍ സംസാരിച്ചു. 25 വര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ വരിക്കാരായവരില്‍ നിന്നു നറുക്കെടുപ്പിലൂടെ 25 പേരെ തെരഞ്ഞെടുത്ത് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ജീവനക്കാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 2000 ഒക്ടോബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ടെലി കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (ഡിഒടി) കീഴില്‍ ബിഎസ്എന്‍എല്‍ എന്ന പേരിലുള്ള കമ്പനി രൂപീകരിക്കപ്പെട്ടത് തദ്ദേശീയമായി വികസിപ്പിച്ച (സ്വദേശി) 4 ജി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു ബിഎസ്എന്‍എല്‍ രജതജൂബിലിയോടാനുബന്ധിച്ചു മൊബൈല്‍ പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് 225 രൂപയുടെയും ഫൈബര്‍ കണക്ഷനുകള്‍ക്ക് 625 രൂപയുടെയും സില്‍വര്‍ ജൂബിലി പ്ലാനുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

