40 അപ്പാര്‍ട്ട്മെന്റുകളിലെ 31 എണ്ണത്തിന്റെ താക്കോല്‍ കൈമാറി. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍എ താക്കോല്‍ കൈമാറ്റം ഉദ്ഘാടനം ചെയ്തു
കൊച്ചി : നിര്‍മ്മാണം നിലച്ചുപോയ അപ്പാര്‍ട്ടുമെന്റ് കോടതിയുടെ അനുമതിയോടെ ഏറ്റെടുത്ത് ബില്‍ഡ് വെല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 40 അപ്പാര്‍ട്ട്മെന്റുകളിലെ 31 എണ്ണത്തിന്റെ താക്കോല്‍ കൈമാറി. കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍എ താക്കോല്‍ കൈമാറ്റം ഉദ്ഘാടനം ചെയ്തു. ബില്‍ഡ് വെല്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി സജികുമാര്‍, പി.എം.സി ചെയര്മാന് കെ.പി ദിലീപ്, ജനറല്‍ മാനേജര്‍ ജോജിചാക്കോ പി.എം.സി അംഗം വിനോദ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.2016-17 കാലയളവിലാണ് പ്രമുഖ കമ്പനിയുടെ കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പദ്ധതികളിലായി 200ലധികം പേരാണ് അപ്പാര്ട്ടമെന്റിനായി പണം മുടക്കിയത്.
ഇവരില്‍ പലരും മുഴുവന്‍ തുകയും നല്‍കിയിരുന്നുവെങ്കിലും പദ്ധതി പാതിവഴിയില്‍ നിലച്ചു പോയി. പിന്നീട് കോടിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബില്‍ഡ് വെല്‍ നിര്‍മ്മാണം ഏറ്റെടുത്തത്. തുടര്‍ന്നാണ് ബില്‍ഡ് വെല്‍ റിവ എന്ന പേരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 40 അപ്പാര്ട്ട്െമന്റുകളില് 31 എണ്ണത്തിന്റെ താക്കോല്‍ കൈമാറിയത്. 2026 ല്‍ രണ്ടാം പകുതിയില്‍ ബില്‍ഡ് വെല്‍ രണ്ട് പ്രോജക്ടുകള്‍ കൂടി കൈമാറും, കളമശ്ശേരിയിലെ റേമൗണ്ട് പ്രോജക്റ്റ് , കോട്ടയത്തെ ബേവ്യൂ പ്രോജക്റ്റ് എന്നിവയാണ്.

