‘കേക്ക് കൊണ്ട് പുല്‍ക്കൂട് ‘ ഒരുക്കി ബേക്കിംഗ് വിദ്യാര്‍ഥികള്‍

ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്.

 

കൊച്ചി: കേരളത്തില്‍ ആദ്യമായി കേക്ക് കൊണ്ട് ഭീമന്‍ പുല്‍ക്കൂടൊരുക്കി ബേക്കിംഗ് സ്റ്റുഡന്റസ്. കലൂര്‍, മെട്രോ പില്ലര്‍ നമ്പര്‍ 560 ന് എതിര്‍ വശത്തുള്ള ഏവിസ് ബേക്കിംഗ് ആന്റ് പേസ്ട്രീ ഇന്‍സ്റ്റിറ്റിയൂട്ടിലെ നൂറോളം വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുദീപ് ശ്രീധരന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ്, ഹെഡ് ഷെഫ് അഭയ് ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കഴിക്കാന്‍ സാധിക്കുന്ന ഭീമന്‍ പുല്‍ക്കൂട് കേക്ക് ഒരുക്കിയത്. ഉണ്ണിയേശു, യൗസേപ്പ്, മേരി, ആടുകള്‍, ആട്ടിടയന്മാര്‍, രാജക്കന്മാര്‍ ഉള്‍പ്പെടെ പൂല്‍ക്കൂട്ടിലുണ്ട്. കൂടാതെ കൊച്ചിയുടെ മിനിയേച്ചര്‍ എന്ന നിലയില്‍ കൊച്ചി മെട്രോ, റെയില്‍, വാട്ടര്‍ മെട്രോ, തോപ്പും പടി ഹാര്‍ബര്‍ പാലം, നെടുമ്പാശേരി എയര്‍പോര്‍ട്ട്, ഫ്‌ളൈറ്റ്, ഹൈവേ, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പുല്‍ക്കടിന്റെ ഭാഗമായി കേക്കുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.

സ്പഞ്ച് കേക്ക്, ബട്ടര്‍ ക്രീം, കുക്കീസ്, ചോക്‌ളേറ്റ് പേസ്ട്രീ എന്നിവ ഉപയോഗിച്ച് 15 അടി നീളത്തിലും നാലടി വീതിയിലുള്ള ടേബിളിലാണ് കേക്ക് പുല്‍ക്കൂട് തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ കേക്കുകൊണ്ട് പുല്‍ക്കൂട് സാധാരണ ഒരുക്കാറുള്ളതെന്നും കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ പുല്‍ക്കൂട് ഒരുക്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ ജോര്‍ജ്ജ് പറഞ്ഞു. നൂറിലധികം കിലോ സാധനങ്ങള്‍ ഉപയോഗിച്ച്് മൂന്ന് ദിവസം കൊണ്ടാണ് കേക്ക് പുല്‍ക്കൂട് തയ്യാറാക്കിയിരിക്കുന്നത്.ഇന്ന് (ഡിസംബര്‍ 22, ഞായര്‍) മുതല്‍ പൊതുജനങ്ങള്‍ക്ക് കേക്ക് പുല്‍ക്കൂട് കാണാന്‍ അവസരമുണ്ടെന്നും സിജോ ജോര്‍ജ്ജ് പറഞ്ഞു. ഇന്ന്

 

 

Spread the love