കാലിക്കറ്റ് മാരത്തണ്‍ ഫെബ്രുവരി 23ന് 

വേഡ്‌സ് ഇന്‍ മോഷന്‍’എന്നതാണ് മാരത്തണിന്റെ തീം.ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും

 

കോഴിക്കോട്: കോഴിക്കോടിന്റെ അഭിമാനമുയര്‍ത്തിയ സാഹിത്യകാരോടുള്ള ആദരസൂചകമായി ഈ മാസം 23ന് കോഴിക്കോട് വച്ച് വി കെ സി കാലിക്കറ്റ് മാരത്തണ്‍ 2025 നടത്തുന്നു. രാവിലെ 5.30ന് കോഴിക്കോട് ബീച്ചില്‍ നിന്ന് ആരംഭിക്കുന്ന വികെസി കാലിക്കറ്റ് ഹാഫ് മാരത്തണ്‍ 2025ന്റെ സംഘാടകര്‍ ഐഐഎം കോഴിക്കോടാണ്. ഐഐഎം കോഴിക്കോട് ഇതുവരെ സംഘടിപ്പിച്ച എല്ലാ മാരത്തണുകളുടെയും രജിസ്‌ട്രേഷനിലെ എണ്ണം വികെസി മാരത്തണ്‍ കടത്തിവെട്ടിയതായി സംഘാടകര്‍ അറിയിച്ചു. ‘വേഡ്‌സ് ഇന്‍ മോഷന്‍’എന്നതാണ് മാരത്തണിന്റെ തീം.

ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. മാരത്തണ്‍ ആരംഭിക്കുന്ന സ്ഥലം മുതലുള്ള ഒരു കിലോമീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട്ടെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും തങ്ങളുടെ ബ്രാന്‍ഡഡ് ജഴ്‌സി ധരിച്ച് പങ്കെടുക്കും. കേരളത്തിലെ ഏറ്റവും വലിയ ഹാഫ് മാരത്തണ്‍ മത്സരമായ വി കെ സി മാരത്തണില്‍ 7500 പേര്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നുവെന്ന് വി.കെ.സി മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി റസാഖ് പറഞ്ഞു.

 

Spread the love