കാംപ കോള യുഎഇ
വിപണിയിലെത്തിച്ച് റിലയന്‍സ് 

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപാനീയ സോഴ്‌സിംഗ് ഇവന്റായ ഗള്‍ഫ് ഫൂഡില്‍ വെച്ചായിരുന്നു വിപണിയില്‍ ഇറക്കിയത്. മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത്.

 

കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ശീതള പാനീയ ബ്രാന്‍ഡായ കാംപ കോള യുഎഇയില്‍ വിപണിയില്‍ ഇറക്കി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപാനീയ സോഴ്‌സിംഗ് ഇവന്റായ ഗള്‍ഫ് ഫൂഡില്‍ വെച്ചായിരുന്നു വിപണിയില്‍ ഇറക്കിയത്. മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത്.

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള ആദ്യ പ്രവേശനത്തെ അടയാളപ്പെടുത്തുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) 2022ല്‍ കാംപ കോള ഏറ്റെടുത്തതിന് ശേഷം ശീതള പാനീയ വിപണിയിലേക്ക് പ്രവേശിക്കുകയും പിന്നീട് 2023ല്‍ ഇത് വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

50 വര്‍ഷത്തിലേറെ പഴക്കമുള്ള പാരമ്പര്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡായ കാംപയുമായി യുഎഇ വിപണിയിലേക്ക് പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും കാംപ കോളയുടെ ലോഞ്ച് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഗൃഹാതുരത്വം ഉണര്‍ത്തുമെന്ന് ആര്‍സിപിഎല്‍ സിഒഒ കേതന്‍ മോഡി അഭിപ്രായപ്പെട്ടു. ഗള്‍ഫ് ഫൂഡില്‍ 2025 ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് നടക്കുന്നത്.

Spread the love