കനാല്‍ നീവകരണ പദ്ധതി: ബോധവല്‍ക്കരണവും വര്‍ക്ക്‌ഷോപ്പും

കനാല്‍ നവീകരണ പദ്ധതിയുടെ വിശദശാംശങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും
കൊച്ചി: ചരിത്രമുറങ്ങുന്ന കൊച്ചിയിലെ കനാലുകള്‍ നവീകരിച്ച് നഗരത്തിന്റെ മുഖഛായ മാറ്റാനും നഗരവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കാനും ലഷ്യമിട്ടുള്ള കനാല്‍ നവീകരണ പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നു. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീന്റെ  അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് 4.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ അഡ്വ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ റ്റി.ജെ വിനോദ്, ഉമ തോമസ്, കെ ബാബു, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കനാല്‍ നവീകരണ പദ്ധതിയുടെ വിശദശാംശങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും. വിവിധ കനാലുകളുടെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മാണ പ്ലാന്റുകള്‍, ആഗോള തലത്തില്‍ ഇത്തരത്തിലുള്ള വിവിധ പദ്ധതികളുടെ നടപ്പാക്കല്‍ രീതികള്‍,തുടങ്ങിയവയുടെ വിശദാംശങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പദ്ധതി സംബന്ധിച്ച നഗരവാസികളുടെ അഭിപ്രായങ്ങളവതരിപ്പിക്കാനും ചര്‍ച്ചചെയ്യാനുമുള്ള അവസരവും ഉണ്ടാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു