വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പ്രകാശനം ചെയ്തു
കൊച്ചി: ക്യാന്‍സര്‍ രോഗ ചികിത്സയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച ‘ക്യാന്‍സര്‍: കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന പുതിയ മലയാള പുസ്തകം പുറത്തിറങ്ങി. വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പ്രകാശനം ചെയ്തു. തടയാന്‍ കഴിയുന്ന തരം ക്യാന്‍സറുകളുടെ ഇരയായി ആരും മരിക്കരുത് എന്ന സന്ദേശമാണ് പുസ്തകം പറയുന്നത്. സാധാരണ ക്യാന്‍സറുകളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പുസ്തകം നല്കുന്നു. സ്ക്രീനിംഗ് സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക ചികിത്സാ ഓപ്ഷനുകളെക്കുറിച്ചുള്ള അവലോകനവും പുസ്തകം നല്കുന്നു. എച്ച് ആന്റ് സി സ്റ്റോറുകള്‍, മാതൃഭൂമി ബുക്സ്, ലോഗോസ് ബുക്സ്, അമന് ബുക്സ്, ആമസോണ്‍ എന്നിവയില്‍ പുസ്തകം ലഭ്യമാണ്.

