രണ്ടാം സ്ഥാനം നേടിയ വഴുതക്കാട് ചിന്മയ വിദ്യാലയയ്ക്ക് 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ സ്‌കൂളിന് 25,000 രൂപയും സമ്മാനമായി ലഭിച്ചു.
തിരുവനന്തപുരം:: ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്റ്റ് ക്യാന്‍സര്‍ ടുഗെതര്‍’ (ഫാക്ട്) എന്ന പേരില്‍ കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ 18 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടുകള്‍ അവതരിപ്പിച്ചത്.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട ‘ഫാക്ടില്‍’ നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്‌കൂള്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വഴുതക്കാട് ചിന്മയ വിദ്യാലയയ്ക്ക് 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ സ്‌കൂളിന് 25,000 രൂപയും സമ്മാനമായി ലഭിച്ചു. ക്യാമ്പയിനില്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിച്ച മറ്റ് 18 സ്‌കൂളുകളും 5000 രൂപ വീതമുള്ള ക്യാഷ് പ്രൈസിന് അര്‍ഹരായി. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കിംസ്‌ഹെല്‍ത്ത് നാഗര്‍കോവില്‍ ഡയറക്ടറും കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് സിഎസ്ആര്‍, സിഇഒയുമായ രശ്മി അയിഷ സമ്മാനദാനം നിര്‍വഹിച്ചു.