വാഹനാപകടങ്ങള്‍ക്ക് മോശം റോഡുകളും കാരണമാകുന്നുണ്ട്. സ്വകാര്യ ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഹൈബി ഈഡന് വ്യക്തമാക്കി
കൊച്ചി: മഴപെയ്യുമ്പോള്‍ ഒലിച്ചു പോകാത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോഡുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കണമെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. കോണ്‍ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിസിഒഎ) എറണാകുളം മേഖലാ വാര്‍ഷിക സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം നല്ല റോഡുകളും അനിവാര്യമാണ്. വാഹനാപകടങ്ങള്‍ക്ക് മോശം റോഡുകളും കാരണമാകുന്നുണ്ട്. സ്വകാര്യ ഗതാഗത മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഹൈബി ഈഡന് വ്യക്തമാക്കി.
സിസിഒഎ മേഖല പ്രസിഡന്റ് പി.ഡി ആന്റണി അധ്യക്ഷത വഹിച്ചു. എം.വി.ഐ എന്‍ഫോഴസ്മെന്റ് ഇന്‍സ്പെക്ടര്‍ എന്‍. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജോയിന്റ് ആര്‍ടിഒ സി.ഡി അരുണ്‍ വിശിഷ്ടാതിഥി ആയിരുന്നു. സഞ്ചാരം എന്ന പേരില്‍ തയ്യാറാക്കിയ ഡയറക്ടറിയുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ബിനു ജോണും അംഗത്വവിതരണം ജില്ലാ പ്രസിഡന്റ് എ.ജെ റിജാസും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി ആര്. ആനൂപും, നറുക്കെടുപ്പിന്റെ സമ്മാനദാനം ജില്ലാ ട്രഷറര്‍ ജോജോ അഗസ്റ്റിനും ചടങ്ങില്‍ നിര്‍വ്വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പി.എ നൗഷാദ്, വൈസ് പ്രസിഡന്റ് ബാജി ജോസഫ്, ട്രഷറര്‍ ജിജോ അഗസ്റ്റിന്, മേഖലാ രക്ഷാധികാരി റോയ്സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ഒ.എസ് ജസ്റ്റിന്, അര്ജ്ജുന്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോണ്സണ് തുടങ്ങിയവര്‍ സംസാരിച്ചു.

