ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആശയങ്ങള്‍ രൂപപ്പെടുത്താനും അവ യാഥാര്‍ത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് ‘സെറ സ്റ്റൈല്‍ സ്റ്റുഡിയോ’ സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തന്‍ പറഞ്ഞു.
കൊച്ചി: സെറ സാനിറ്ററിവെയര്‍ ലിമിഡിന്റെ അത്യാധുനിക ഡിസ്പ്ലേ കേന്ദ്രം ‘സെറ സ്റ്റൈല്‍ സ്റ്റുഡിയോ’ കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്ക്ലൂസീവ് ഷോറൂം വൈസ് ചെയര്‍മാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തന്‍ ഉത്ഘാടനം നിര്‍വഹിച്ചു . ലക്ഷ്വറി വിഭാഗമായ ‘സെനറ്റര്‍’, അത്യാധുനിക ഡിസൈനുകളിലുള്ള ‘സെറ ലക്സ്’, സെറയുടെ മറ്റ് ജനപ്രിയ ഉല്പന്നങ്ങള് എന്നിവ ഒരൊറ്റ കുടക്കീഴില് ഒരുക്കി, കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ സംവിധാനം തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സാനിറ്ററിവെയര്‍, വെല്‍നസ് ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആശയങ്ങള്‍ രൂപപ്പെടുത്താനും അവ യാഥാര്‍ത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് ‘സെറ സ്റ്റൈല്‍ സ്റ്റുഡിയോ’ സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തന്‍ പറഞ്ഞു.

