ഡോ. നികിതാ ഗോപാലിന് മെറിറ്റ് അവാര്‍ഡ് നല്‍കി 

ന്യൂ ഡെല്‍ഹിയില്‍ നടന്ന എ. എഫ്. എ. എഫ്. സമ്മേളനത്തില്‍ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ലിപിങ് ലിയു ഡോ നികതാ. ഗോപാലിന് അവാര്‍ഡ് സമ്മാനിച്ചു.

 

കൊച്ചി: ഐ.സി.എ.ആര്‍. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഇ.ഐ.എസ്. ഡിവിഷന്‍ മേധാവിയായ ഡോ. നികിതാ ഗോപാല്‍ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി മെറിറ്റ് അവാര്‍ഡിന് അര്‍ഹയായി. ‘ആക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് വിഭാഗത്തിലെ ജെന്‍ഡര്‍ വിഭാഗത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

ന്യൂ ഡെല്‍ഹിയില്‍ നടന്ന എ. എഫ്. എ. എഫ്. സമ്മേളനത്തില്‍ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ പ്രസിഡന്റ് പ്രൊഫ. ലിപിങ് ലിയു ഡോ നികതാ. ഗോപാലിന് അവാര്‍ഡ് സമ്മാനിച്ചു. ഫിഷറീസ് മേഖലയില്‍ ലിംഗസമത്വം പ്രോത്സാഹിപ്പി ക്കുന്നതിനും ഗവേഷണപോളിസി വികസനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനും ഡോ. ഗോപാലിന്റെ പ്രവര്‍ത്തനം നിര്‍ണായകമാണ്.

 

Spread the love