10 കിലോമീറ്റര്‍ 5 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് വിഭാഗങ്ങളില്‍ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ സമ്മാനത്തുകയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ജീവിതം തന്നെ ലഹരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (സിജിഒ എ) ഏപ്രില്‍ 27ന് പനമ്പിള്ളി നഗറില്‍ സിജിഒഎ കൊച്ചി റണ്‍ എന്ന പേരില്‍ ഒരു ഓട്ടം സംഘടിപ്പിക്കുന്നു. 10 കിലോമീറ്റര്‍ 5 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് വിഭാഗങ്ങളില്‍ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ സമ്മാനത്തുകയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനമ്പിള്ളി നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച് പനമ്പിള്ളി നഗര്‍ വാക്ക് വേ പാര്‍ക്ക് വഴി കെ പി വള്ളോന്‍ റോഡില്‍ പ്രവേശിച്ച് അവിടെനിന്നും വലത്തേക്ക് തിരിഞ്ഞ് എളംകുളം ഭാഗത്തേക്ക് പോയി തിരിച്ചു വരുന്ന രീതിയിലാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ ഓട്ടം അതിന് പകുതി ദൂരം വെച്ച് തിരികെ വരും.
10 കിലോമീറ്റര്‍ ഓട്ടം രാവിലെ 5 30ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഫ് ളാഗ് ഓഫ് ചെയ്യും.അഞ്ച് കിലോമീറ്റര്‍ ഓട്ടം രാവിലെ 5 50 ന് കൊച്ചിന്‍ കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബെയ്ന്‍സ് ആണ് ഫ് ളാഗ് ഓഫ് ചെയ്യുന്നത്.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാലിനി കുറുപ്പ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മധു നായര്‍, കോസ്റ്റ് ഗാര്‍ഡ് ഡിഐജിമാരായ എന്‍ രവി, എസ് നിശാന്ത്, മുന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, കെ എം ബിനു, തുടങ്ങിയവര്‍ പങ്കെടുക്കും. സി ജി ഒ എ പ്രസിഡണ്ടും മുന്‍ എന്‍ പി ഒ എല്‍ ഡയറക്ടറുമായ എസ് അനന്തനാരായണന്‍ ഫളാഗ്ഓഫിന് മുമ്പായി ഓട്ടക്കാര്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.കൊച്ചിന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീ ടി പി സലിംകുമാര്‍ ആണ് റേസ് ഡയറക്ടര്‍.