ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫഌവന്‍സറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ്, അസിസ്റ്റന്റ് പ്രഫസറും അക്കാഡമിക് വിദഗ്ധയുമായ മുക്തി സുമംഗള, സെലിബ്രിറ്റി കോസ്റ്റും സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീന്‍ എന്നിവര്‍ അതിഥികളായി
കൊച്ചി: സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്‌സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം. കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍ സ്‌റ്റോര്‍ സംഘടിപ്പിച്ച ലുലു ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍ ലോകവും സമൂഹമാധ്യമ സ്വാധീനവും എന്ന ചര്‍ച്ചയില്‍ നടന്‍ ജിനു ജോസഫ്, ഇന്‍ഫഌവന്‍സറും ആരോഗ്യ വിദഗ്ധയുമായ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ്, അസിസ്റ്റന്റ് പ്രഫസറും അക്കാഡമിക് വിദഗ്ധയുമായ മുക്തി സുമംഗള, സെലിബ്രിറ്റി കോസ്റ്റും സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീന്‍ എന്നിവര്‍ അതിഥികളായി. അവതാരകനും നടനുമായ രാകേഷ് കേശവായിരുന്നു മോഡറേറ്റര്‍. ഇ കൊമേഴ്‌സ് രംഗത്ത് കാതലായ മാറ്റമാണ് സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ സാധ്യമായതെന്ന് ഫാഷന്‍ ഫോറത്തില്‍ ഡോ. ഫാത്തിമ നെലുഫര്‍ ഷെറിഫ് അഭിപ്രായപ്പെട്ടു. ഫാഷന്‍ രംഗത്തെ ജനങ്ങളോട് അടുപ്പിക്കാനും ബ്രാന്‍ഡുകള്‍ വേഗത്തില്‍ തിരഞ്ഞെടുക്കുവാനും സോഷ്യല്‍ മീഡിയ സ്വാധീനം ഉപകരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം , ഫേസ്ബുക്ക് പോലയുള്ള സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്‌സ് രംഗത്തും ഫാഷന്‍ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഫാഷന്‍ ബ്രാന്‍ഡുകള്‍ ഏത് തിരഞ്ഞെടുക്കണമെന്നും എപ്പോള്‍ തിരഞ്ഞെടുക്കണമെന്നും സമൂഹമാധ്യമങ്ങളുടെ വളരെ എളുപ്പത്തില്‍ സാധിക്കും. തിരഞ്ഞെടുപ്പുകള്‍ വേഗത്തിലാക്കുന്നതിനും വീട്ടില്‍ ഇരുന്ന് പോലും വേഗത്തില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞെടുപ്പുകള്‍ ഫലപ്രദമാണെന്നും ഡോ.ഫാത്തിമ നെലുഫര്‍ ഷെറിഫ് അഭിപ്രായപ്പെട്ടു.
ഒരു ഉത്പ്പന്നം മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നതില്‍ പുതുതലമുറയെ ആര്‍ഷിക്കുന്ന പ്രധാന ഘടകമായി ഇന്ന് സമൂഹമാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായി യൂട്യൂബ് , പോലെയുള്ള നവമാധ്യമ കടന്നുവരവും ഇന്‍ഫഌവന്‍സേഴിസിന്റെ പരസ്യ പ്രചരണ രീതിയിലുള്ള വീഡിയോകളും പലപ്പോഴും ഫാഷന്‍ രംഗത്തെ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും പ്രഫ. മുക്തി അഭിപ്രായപ്പെട്ടു. ഒരുപാട് ഇന്‍ഫള്യുവന്‍സേഴ്‌സ് ഫാഷന്‍ രംഗത്തേക്ക് വീഡിയോകളുമായി എത്തുമ്പോള്‍ ഉത്പ്പന്നത്തിലുള്ള വിശ്വാസീയത പ്രധാന ഘടകമാണെന്നും അവര്‍ പ്രതികരിച്ചു. ബിഗ്ബിയില്‍ അമല്‍ നീരദ് എന്നെ തിരഞ്ഞെടുത്തത് എന്റെ കോസ്റ്റുമും ഫാഷന്‍ സെന്‍സും തിരിച്ചറഞ്ഞാണെന്ന് നടന്‍ ജിനു ജോസഫിന്റെ പ്രതികരണം. എന്റെ ലുക്കും ഫാഷന്‍ സെന്‍സുമാണ് അദ്ദേഹത്തിന് എന്നെ ആ വേഷത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരിപ്പിച്ചതെന്നും ജിനു ജോസഫ് വ്യക്തമാക്കി.
ഒരു ചലച്ചിത്ര താരത്തിന്റെ വസ്ത്രം ആ താരത്തിന് ബോധിച്ച രീതിയില്‍ ചെയ്‌തെടുക്കുക ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലിയാണ്. ആ താരത്തിനെ ആ വസ്ത്രാലങ്കാരത്തിലൂടെ കൂടുതല്‍ സ്‌റ്റൈലിഷാക്കുക എന്നതിന് കടമ്പകള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ ചെയ്‌തെടുത്തിട്ടുള്ള കോസ്റ്റുമുകളാണ് പലപ്പോഴും അടുത്ത ട്രെന്‍ഡായി മാറിയിള്ളതെന്നും ജിഷാദ് ഷംസുദ്ധീന്‍ മോഡറേറ്റര്‍ രാകേഷ് കേശവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജയിലര്‍ എന്ന സിനിമയിലെ മോഹന്‍ലാലിനുവേണ്ടി ചെയ്ത വസ്ത്രാലങ്കാരത്തെക്കുറിച്ചുള്ള അനുഭവവും അദ്ദേഹം വേദിയില്‍ പങ്കുവച്ചു. കഥാപാത്രത്തിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന ഒരു ലുക്ക് നിര്‍മ്മിക്കുന്നതിന് നിരീക്ഷണം ആവശ്യ ഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമകള്‍ക്കായുള്ള വസ്ത്രാലങ്കാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വെല്ലുവിളികളെയും സങ്കീര്‍ണതകളെയും കുറിച്ച് ജിഷാദ് ചര്‍ച്ച ചെയ്തു. ഫാഷന്‍ ഫോറം സമാപന വേളയില്‍ ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് അതിഥികള്‍ക്ക് ഉപഹാരം നല്‍കി.