ചിലങ്ക നൃത്തോത്സവത്തിന് ഇന്ന്
തിരുവനന്തപുരത്ത് തുടക്കം

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

 

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനര്‍ത്തകര്‍ക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ചിലങ്ക ശാസ്ത്രീയ നൃത്തോല്‍സവം ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സത്രീയ, ഒഡീസി എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ച് നര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 12 വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചെയര്‍മാനുമായ സജി ചെറിയാന്‍ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

Spread the love