ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി കൃതിക ജയേഷും സെക്കന്റ് റണ്ണര്‍ അപ്പ് ആയി അദൈ്വത അഭിലാഷും തിരഞ്ഞെടുക്കപ്പെട്ടു .രണ്ടാം വിഭാഗത്തില്‍ ആദ്വിക ശ്രീഭാഗ്യ റാം ടൈറ്റില്‍ വിന്നര്‍ സ്ഥാനം നേടിയപ്പോള്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയി എലോന റോസിനെയും സെക്കന്റ് റണ്ണറപ്പ് ആയി നിര്‍മ്മാല്യ ആര്‍ മനുവിനേയും തിരഞ്ഞെടുത്തു .
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ സൗന്ദര്യ മത്സരം ‘ സുന്ദരിക്കുട്ടി സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ ‘ഒന്നാം വിഭാഗത്തില്‍ എം.എ അപര്‍ണിക കീരീടം ചൂടി .ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി കൃതിക ജയേഷും സെക്കന്റ് റണ്ണര്‍ അപ്പ് ആയി അദൈ്വത അഭിലാഷും തിരഞ്ഞെടുക്കപ്പെട്ടു .രണ്ടാം വിഭാഗത്തില്‍ ആദ്വിക ശ്രീഭാഗ്യ റാം ടൈറ്റില്‍ വിന്നര്‍ സ്ഥാനം നേടിയപ്പോള്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയി എലോന റോസിനെയും സെക്കന്റ് റണ്ണറപ്പ് ആയി നിര്‍മ്മാല്യ ആര്‍ മനുവിനേയും തിരഞ്ഞെടുത്തു .

അയ്യായിരത്തിലധികം കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത മുന്നൂറു കുട്ടികള്‍ക്കായി നടത്തിയ ടെലിവിഷന്‍ റിയാലിറ്റി ഷോ മത്സരത്തിലൂടെ യാണ് 40 കുട്ടികള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത്.ഫിലിം ഡയറക്ടര്‍ സലാം ബാപ്പു, ചലച്ചിത്ര താരം നേഹ സക്‌സേന, പവിപൂവപ്പ, ആന്‍ മേരി, റോണ്‍സണ്‍ വിന്‍സന്റ് തുടങ്ങിയവരാണ് ജഡ്ജിങ് പാനല്‍. ഇന്‌സപയര്‍ ഇന്‍വെന്റസ് കൊച്ചി സംഘടിപ്പിച്ച സുന്ദരിക്കുട്ടി സീസണ്‍ ഫൈവിന്റെ ഷോ ഡയറക്ടര്‍ സുരേഷ്ബാബു പട്ടാമ്പിയാണ്. വിവിധ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത വേദി കുട്ടികളുടെ ഏറ്റവും വലിയ മത്സരവേദിയായി.