ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുമായി ധാരണപത്രം ഒപ്പിട്ട് ഫിന്‍ എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

ചിൻമയ വിശ്വ വിദ്യാപീഠ് ആക്ടിങ് വൈസ് ചാൻസലർ പ്രൊഫ. ടി. അശോകൻ, ആക്ടിങ് രജിസ്ട്രാർ ഡോ. പി. രാജേന്ദ്രൻ, ഫിൻഎക്സ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദ് കുമാർ പോട്ടം, ഡെപ്യൂട്ടി ഡീമ് അക്കാദമിക് പ്രൊഫ. ഡോ. മഞ്ജുള അയ്യർ, അസിസ്റ്റന്റ് പ്രൊഫ. പ്രൊഫസർമാർ ഡോ. രഞ്ജു ചന്ദ്രൻ, ഡോ. രാഖി കെ. എസ്, റീജ്യണൽ ഹെഡ് കേരള, ഫിൻഎക്സ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രീ. സ്വരൂപ് മേനോൻ.
കൊച്ചി: മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ വിദ്യാഭ്യാസ സ്ഥാപനമായി ഫിന്‍ എക്‌സ് ഇന്‍സ്റ്റ്യൂട്ടുമായി സഹകരികരിച്ച് പ്രവര്‍ത്തിക്കാന്‍ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ധാരണപത്രം ഒപ്പിട്ടു. ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ധാരണയില്‍ എത്തിയത്. എറണാകുളം വാരിയം റോഡിലെ പ്രഞ്ജാ പ്രതിഷ്ഠാനില്‍ നടന്ന ചടങ്ങില്‍ ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സിലര്‍ പ്രൊഫ.ടി.അശോകന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാല ആക്ടിങ് റജിസ്ട്രാര്‍ ഡോ.പി.രാജേന്ദ്രനും, ഫിന്‍
എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് അരവിന്ദ് കുമാര്‍ പൊട്ടവും തമ്മിലാണ് ധാരാണപത്രം ഒപ്പിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത അധ്യാനവര്‍ഷം ക്യാപിറ്റല്‍ മാര്‍ക്കറ്റ് മുഖ്യപഠ്യവിഷയമായുള്ള ബി.കോമിന് സര്‍വകലാശാല തുടക്കമിടും.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചായിരിക്കും പഠ്യപദ്ധതി ഉള്‍പ്പെടെ തയ്യാറാക്കുക. സര്‍വകലാശാല ഡെപ്യൂട്ടി ഡീന്‍ അക്കാദമിക്‌സ് പ്രൊഫ. മഞ്ജുള ആര്‍. അയ്യര്‍, അസിസ്റ്റന്റ ് പ്രൊഫസര്‍മാരായ ഡോ. രഞ്ജു ചന്ദ്രന്‍, ഡോ.കെ. എസ് രാഖി, ഫിന്‍ എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരള റീജണല്‍ ഹെഡ് സ്വരൂപ് മേനോന്‍തുടങ്ങിയവര്‍ പങ്കെടുത്തു.
ധനകാര്യമേഖലയിലെ കൂടുതല്‍ തൊഴില്‍ അവസരങ്ങളിലേയ്ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് പുതിയ ചുവട്‌വയ്പ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സിലര്‍ പ്രൊഫ.ടി.അശോകന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു