വിവിധ മേഖലകളില്‍ കഴിവ്‌തെളിയിച്ച് രാജ്യാന്തരതലത്തില്‍ പ്രശസ്ഥരായ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ക്ക് അടുത്ത് ഇടപഴകാനും സംവദിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല പരിപാടി സംഘടിപ്പിച്ചത്
കൊച്ചി ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ പ്രൊഫസര്‍ ഡോ.ലക്ഷ്മണന്‍ ശിവകുമാര്‍. വിവിധ മേഖലകളില്‍ കഴിവ്‌തെളിയിച്ച് രാജ്യാന്തരതലത്തില്‍ പ്രശസ്ഥരായ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ക്ക് അടുത്ത് ഇടപഴകാനും സംവദിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകലാശാല പരിപാടി സംഘടിപ്പിച്ചത്. സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥികളുമായി സാമ്പത്തിക ഭദ്രതയില്‍ ഓഹരി വിപണികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വൈസ് ചാന്‍സിലര്‍ പ്രോഫ.അജയ്കപൂര്‍ സര്‍വകലാശാലയുടെ ഉപഹാരം കൈമാറി തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ പ്രോഫ.അജയ്കപൂര്‍,റജിസ്ട്രാര്‍ പ്രോഫ. ടി.അശോകന്‍, , ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.രാജേന്ദ്രന്‍ പെരുമാള്‍ പ്രിന്‍സിപ്പല്‍ ഡോ. ആനന്ദ് ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഡീന്‍ ഡോ.മഞ്ജുള ആര്‍.അയ്യര്‍ തുടങ്ങിയവരുമായി ഡോ.ലക്ഷ്മണന്‍ ശിവകുമാര്‍ ചര്‍ച്ച നടത്തി. ചിന്മയ മിഷനുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ സര്‍വകലാശാലയുടെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗാദാനം ചെയ്തു.