അധ്യാപക പരിശീലന
ശില്‍പശാലയ്ക്ക് തുടക്കമായി

എഞ്ചിനിയേര്‍ഡ് മെറ്റീരിയല്‍സ് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി അപ്ലിക്കേഷന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി എ.ഐ.സി.ടി.ഇയുടെ സഹകരണത്തോടെയാണ് അധ്യാപക പരിശീലന ശില്‍പശാല നടക്കുന്നത്.

 

പിറവം: ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയില്‍ അധ്യാപക പരിശീലന ശില്‍പശാലയ്ക്ക് തുടക്കമായി. എഞ്ചിനിയേര്‍ഡ് മെറ്റീരിയല്‍സ് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി അപ്ലിക്കേഷന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി എ.ഐ.സി.ടി.ഇയുടെ സഹകരണത്തോടെയാണ് അധ്യാപക പരിശീലന ശില്‍പശാല നടക്കുന്നത്. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ശില്‍പശാല. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ഗവേഷണ കേന്ദ്രീകൃതമായ പുതിയ പഠനാനുഭവം പകര്‍ന്ന് നല്‍കുക എന്നതാണ് ആറ് ദിവസത്തെ ശില്‍പശാലയുടെ പ്രധാന ലക്ഷ്യം.

ശില്‍പശാലയുടെ ഉദ്ഘാടനം എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്ക്‌നോളജി ഡയറക്ടര്‍ പ്രൊഫ.സാബു തോമസ് നിര്‍വഹിച്ചു. ബംഗളൂവിലെ മോളിക്യൂള്‍സ് ബയോലാബ് ഡയറക്ടര്‍ ഡോ.ശ്രീരാജ് ഗോപി മുഖ്യപ്രഭാഷണം നടത്തി. ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. അജയ് കപൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല റജിസ്ട്രാര്‍ പ്രോഫ. ടി.അശോകന്‍, ഡീന്‍ പ്രോഫ. സുനിത ഗ്രാന്ധി തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാല അസിസ്റ്റന്റ് ഡീന്‍ ഡോ. പ്രവീണ്‍ കെ.എം ചടങ്ങിന് സ്വാഗതവും, അസിസ്റ്റന്റ് പ്രോഫസര്‍ അതുല്‍ രവി നന്ദിയും പറഞ്ഞു. സര്‍വകലാശാലയുടെ ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനില്‍ നടക്കുന്ന ശില്‍പശാല ശനിയാഴ്ച സമാപിക്കും.

Spread the love