ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ലൈബ്രറി സമുച്ചയത്തിന് തറക്കല്ലിട്ടു

ചിന്മയ മിഷന്‍ കേരളാ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ മുഖ്യആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം.
കൊച്ചി:  ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ലൈബ്രറി സമുച്ചയത്തിന് തറക്കല്ലിട്ടു. ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനില്‍ നടന്ന ചടങ്ങില്‍ ചിന്മയ മിഷന്‍ ആഗോള മേധാവിയും ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ശിലാസ്ഥാപനം നടത്തി. ചിന്മയ മിഷന്‍ കേരളാ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ മുഖ്യആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം.
ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സിലര്‍ പ്രൊഫ.ടി. അശോകന്‍, റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.പി.രാജേന്ദ്രന്‍, ചിന്മയ മിഷന്‍ ഹൂസ്റ്റണിലെ ആചാര്യനായ ഗൗരങ് നാനാവതി, മാധവി വഡേര, ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ.അപ്പാറാവു മുക്കാമല, ജോയിന്റ് സെക്രട്ടറിമാരായ ബി.ഭവേഷ്, നേഹാ ബ്രൂട്ട തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യായില്‍ നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെയാണ് പുതിയ ലൈബ്രറി ഒരുങ്ങുന്നത്. ഭാരതന്റെ പാരമ്പര്യ വിഞ്ജാനശാഖയുടെ ഭാഗമായ പൗരാണിക പുസ്തകങ്ങളും താളിയോല ഗ്രന്ഥങ്ങളും സൂക്ഷിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ രീതിയില്‍ ഉപയോഗിക്കുന്നതിനും വിപുലമായ സംവിധാനം പുതിയ ലൈബ്രറി സമുച്ചയത്തില്‍ ഒരുക്കും.  സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച വിവിധ ഗവേഷണ കേന്ദ്രങ്ങളും ലാബുകളും സ്വാമി സ്വരൂപാനന്ദ സരസ്വതി സന്ദര്‍ശിച്ചു.അധ്യാപകരും ജീവനക്കാരുമായി ആശവിനിമയം നടത്തി. ചിന്മയ മിഷന്‍ കേരളാ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ മുഖ്യആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി തുടങ്ങിയവര്‍ സ്വാമിയെ അനുഗമിച്ചു.നാലുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്വാമി സ്വരൂപാനന്ദ സരസ്വതി മടങ്ങി.

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു