ജോയ് ആലുക്കാസിന്  ഓണററി ഡോക്ടറേറ്റ് 

ഇന്ത്യന്‍ സ്വര്‍ണ വ്യവസായ രംഗത്തെ ആധുനികവല്‍ക്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നാളിതുവരെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ജോയ് ആലുക്കാസിന് ഡോക്ടറേറ്റ് ലഭിച്ചത്.
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് ചണ്ഡീഗഢ് ആസ്ഥാനമായ ചിത്കാര യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യന്‍ സ്വര്‍ണ വ്യവസായ രംഗത്തെ ആധുനികവല്‍ക്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നാളിതുവരെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ജോയ് ആലുക്കാസിന് ഡോക്ടറേറ്റ് ലഭിച്ചത്.
യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സിലര്‍ ഡോ. അശോക് കെ ചിത്കാര, പ്രൊ ചാന്‍സിലര്‍ ഡോ. മധു ചിത്കാര, വൈസ് ചാന്‍സിലര്‍ ഡോ. സന്ദിര്‍ ശര്‍മ, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. കവിത തരഗി എന്നിവര്‍ ചേര്‍ന്ന് ജോയ് ആലുക്കാസിനെ ആദരിച്ചു. വിശിഷ്ടാഥിതികള്‍ക്കു പുറമെ ഫാക്കല്‍റ്റികള്‍, യൂണിവേഴ്‌സിറ്റി അധികൃതര്‍, ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു